KITE Victers : കൈറ്റ് വിക്ടേഴ്സില്‍ എസ്.എസ്.എല്‍.സി ക്ലാസുകളുടെ സംപ്രേഷണം ഇന്ന് പൂർത്തിയാകും

ഓരോ വിഷയവും അര മണിക്കൂർ ദൈ‍ർഘ്യമുള്ള ശരാശരി മൂന്നു ക്ലാസുകളായാണ് റിവിഷന്‍ സജ്ജീകരിച്ചിരിക്കുന്നത്

sslc classes will complete today kite victors

തിരുവനന്തപുരം:  കൈറ്റ് വിക്ടേഴ്സ് (Kite Victers) വഴിയുള്ള ഫസ്റ്റ്ബെല്‍ 2.0 (First Bell 2.0) ഡിജിറ്റല്‍ ക്ലാസുകളില്‍ പത്താം ക്ലാസുകളുടെ സംപ്രേഷണം ഇന്ന് (ജനുവരി 31 തിങ്കള്‍) പൂർത്തിയാകും. പൊതുവിഭാഗത്തിന് പുറമെ പ്രത്യേകമായുള്ള ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ഒരാഴ്ച കൂടി തുടരും. തുടർന്ന് പത്താം ക്ലാസിലെ പൊതുപരീക്ഷ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാന്‍ കുട്ടികളെ സജ്ജമാക്കുന്ന പ്രത്യേക റിവിഷന്‍ ക്ലാസുകള്‍ ഫെബ്രുവരി 14 മുതല്‍ സംപ്രേഷണം ആരംഭിക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍‍വർ സാദത്ത് അറിയിച്ചു. 

ഓരോ വിഷയവും അര മണിക്കൂർ ദൈ‍ർഘ്യമുള്ള ശരാശരി മൂന്നു ക്ലാസുകളായാണ് റിവിഷന്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം എം.പി3 ഫോ‍ർമാറ്റിലുള്ള ഒരു മണിക്കൂർ ദൈർഘ്യമുള്ള ഒരു റേഡിയോ പ്രോഗ്രാം കേള്‍ക്കുന്ന പ്രതീതിയില്‍ പല തവണ കുട്ടികള്‍ക്ക് കേട്ടു പഠിക്കാന്‍ സഹായകമാകുന്ന ഓഡിയോ ബുക്കുകളും കൈറ്റ് പുറത്തിറക്കും. മാർച്ച് ആദ്യവാരം തത്സമയ സംശയ നിവാരണത്തിനായി ഫോണ്‍-ഇൻ പരിപാടികളും സംപ്രേഷണം ചെയ്യും. മുഴുവന്‍ ക്ലാസുകളും firstbell.kite.kerala.gov.in എന്ന പോർട്ടലില്‍ ലഭ്യമാണ്

Latest Videos
Follow Us:
Download App:
  • android
  • ios