ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയ്ക്ക് നാല് പ്രാദേശിക കേന്ദ്രങ്ങൾ അനുവദിച്ചു
കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ്, തൃപ്പൂണിത്തുറ ഗവ. കോളേജ്, എസ്.എൻ.ജി.എസ്.കോളേജ് പട്ടാമ്പി എന്നിവിടങ്ങളിലാണ് പ്രാദേശിക കേന്ദ്രങ്ങൾ പ്രവർത്തിക്കുക.
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയ്ക്ക് നാല് പ്രാദേശിക കേന്ദ്രങ്ങൾ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ്, തൃപ്പൂണിത്തുറ ഗവ. കോളേജ്, എസ്.എൻ.ജി.എസ്.കോളേജ് പട്ടാമ്പി എന്നിവിടങ്ങളിലാണ് പ്രാദേശിക കേന്ദ്രങ്ങൾ പ്രവർത്തിക്കുക. സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസം വിദൂരവിദ്യാഭ്യാസത്തിലൂടെ പ്രദാനം ചെയ്യാനാണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥാപിച്ചിട്ടുള്ളത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.