ആരോഗ്യരംഗത്ത് വിദഗ്ധരെ സ്യഷ്ടിക്കുന്നതിന് പ്രത്യേക ക്രാഷ് കോഴ്‌സ് പരിശീലനം

എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ഹോം  ഹെല്‍ത്ത് എയ്ഡ്, മെഡിക്കല്‍ എക്യുപ്‌മെന്റ് ടെക്‌നോളജി അസിസ്റ്റന്റ് എന്നീ കോഴ്‌സുകളില്‍ ആണ് പരിശീലനം നല്‍കുക.  
 

Special crash course training to create healthcare professionals

കാസർകോഡ്: കൊവിഡ് 19 അടക്കമുള്ള മഹാമാരികളെ പ്രതിരോധിക്കുന്നതിനും കൊവിഡ് മുന്നണി പോരാളികളെ സൃഷ്ടിക്കുന്നതിനുമായി മിനിസ്ട്രി ഓഫ് സ്‌കില്‍  ഡെവലപ്‌മെന്റ് ആന്റ് എന്‍ട്രപ്രണര്‍ഷിപ്പ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കുന്നു. ജില്ലാ ഭരണകൂടവും നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനും കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സുമായി സഹകരിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ഹോം  ഹെല്‍ത്ത് എയ്ഡ്, മെഡിക്കല്‍ എക്യുപ്‌മെന്റ് ടെക്‌നോളജി അസിസ്റ്റന്റ് എന്നീ കോഴ്‌സുകളില്‍ ആണ് പരിശീലനം നല്‍കുക.  

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരുമാസത്തെ സൗജന്യ ക്ലാസ്‌റൂം പരിശീലനവും ആശുപത്രികളിലോ, ഹെല്‍ത്ത് സെന്ററുകളിലോ 90 ദിവസത്തെ നിര്‍ബന്ധിത തൊഴില്‍ പരിശീലനവും നല്‍കും. ആദ്യഘട്ടത്തില്‍  ജില്ലയില്‍ 'ഹോം  ഹെല്‍ത്ത് എയ്ഡ്' എന്ന കോഴ്‌സാണ് ജൂണില്‍ ആരംഭിക്കുക. 18 നും 35 നും മദ്ധ്യേ പ്രായമുള്ള പത്താം തരം വിജയിച്ചവര്‍ക്ക്  അപേക്ഷിക്കാം. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന 80 പേര്‍ക്ക് മാത്രമാണ്  പരിശീലനം. പരിശീലനത്തിന്റെ ഭാഗമാകാന്‍ തത്പര്യമുള്ളവര്‍   https://forms.gle/Q6NfFQKUYNwysD6a6 എന്ന എന്ന ലിങ്കിലൂടെ ജൂണ്‍ 15 നകം അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ക്ക് കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിനു സമീപത്തുള്ള നാലപ്പാടന്‍സ് യൂ.കെ.മാളില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി കൗശല്‍ കേന്ദ്രയുമായി ബന്ധപ്പെടണം.  ഫോണ്‍ : 8281282368 ഇ.മെയില്‍:  skillcoordinator.ksd@gmail.com.


 

Latest Videos
Follow Us:
Download App:
  • android
  • ios