സ്‌നേഹപൂർവം പദ്ധതി: അച്ഛനോ അമ്മയോ നഷ്ടപ്പെട്ട നിർദ്ധന വിദ്യാർത്ഥികൾക്ക് ധനസഹായം; ഡിസംബർ 15 നകം അപേക്ഷ
ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകൾ ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്യണം.
തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരുമായ കുടുംബങ്ങളിലെ സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം, പ്രൊഫഷണൽ ബിരുദം പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ 'സ്‌നേഹപൂർവം' പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനമേധാവി മുഖേന ഒക്ടോബര്‍ 27 മുതൽ അപേക്ഷ സമർപ്പിക്കാം. മാതാപിതാക്കള്‍ രണ്ടുപേരും മരണപ്പെട്ട് തീര്‍ത്തും അനാഥരായ കുട്ടികള്‍ക്കും മാതാപിതാക്കളില്‍ ഒരാള്‍ മരണപ്പെട്ട് സാന്പത്തിക പരാധീനത അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. സ്വഭവനത്തിലോ ബന്ധുവീടുകളിലോ താമസിച്ച് വിദ്യാഭ്യാസം ചെയ്യാനുള്ള അവസരം ഈ പദ്ധതി വഴി ലഭ്യമാക്കുന്നുണ്ട്.
ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകൾ ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്യണം. സ്ഥാപന മേധാവികൾ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. ഓൺലൈൻ ആയി ഡിസംബർ 15 നകം സമർപ്പിക്കണം. വിശദവിവരം www.kssm.ikm.in ലും ടോൾഫ്രീ നമ്പറായ 1800 120 1001 ലും ലഭിക്കും.