Keltron Courses : കെല്‍ട്രോണില്‍ തൊഴില്‍ നൈപുണ്യ വികസന കോഴ്സുകള്‍

അടിസ്ഥാന യോഗ്യത: പ്ലസ് ടു, ഡിപ്ലോമ, ബി.ടെക്. പ്രായപരിധി ഇല്ല. 

skill development courses in Keltron

തിരുവനനന്തപുരം:  കേരള സര്‍ക്കാര്‍ സ്ഥാപനമായ (Keltron) കെല്‍ട്രോണിന്റെ മല്ലപ്പള്ളിയിലുള്ള നോളജ് സെന്ററില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള (Skill Development Courses)  തൊഴിലധിഷ്ഠിത കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലും വിദേശത്തും നിരവധി തൊഴില്‍ സാധ്യതകള്‍ ഉള്ള ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ ആക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പി.ജി.ഡി.സി.എ, ഓട്ടോകാഡ്, ഗ്രാഫിക് ഡിസൈന്‍ എന്നിവയാണ് കോഴ്‌സുകള്‍. അടിസ്ഥാന യോഗ്യത: പ്ലസ് ടു, ഡിപ്ലോമ, ബി.ടെക്. പ്രായപരിധി ഇല്ല. ksg.keltron.in ല്‍ അപേക്ഷാഫോം ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 16. ഫോണ്‍ : 8078140525, 0469-2961525, 2785525.

അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ വിദേശതൊഴില്‍ ധനസഹായ പദ്ധതി പ്രകാരം അഭ്യസ്തവിദ്യരും ഏതെങ്കിലും തൊഴില്‍മേഖലയില്‍ നൈപുണ്യവും പരിശീലനവും ലഭിച്ച പട്ടികജാതി യുവതീയുവാക്കള്‍ക്ക് വിദേശത്ത് തൊഴില്‍ നേടുന്നതിന് യാത്രയ്ക്കും വിസ സംബന്ധമായ ചെലവുകള്‍ക്കുമായി 1,00,000 രൂപ വരെ ധനസഹായം നല്‍കുന്നു. ഇന്‍ഡ്യന്‍ പാസ്പോര്‍ട്ട്, വിദേശതൊഴില്‍ദാതാവില്‍ നിന്നും ലഭിച്ച തൊഴില്‍ കരാര്‍ പത്രം, വിസ, ജോയിനിംഗ് റിപ്പോര്‍ട്ട് എന്നിവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.വാര്‍ഷിക വരുമാനം 2,50,000 രൂപയില്‍ താഴെ വരുമാനമുളള 20 നും 50 നും മധ്യേ പ്രായമുളളവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത.  കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ബ്ലോക്ക്/   മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസിലോ ബന്ധപ്പെടാം. ഫോണ്‍ - 0468 2322712.

Latest Videos
Follow Us:
Download App:
  • android
  • ios