സ്‌കോൾ കേരള ഡി.സി.എ കോഴ്‌സ്: സമ്പർക്ക ക്ലാസിന്‍റെ ആദ്യഘട്ട തിയറി ക്ലാസുകള്‍ ജൂണ്‍ 21 മുതല്‍

കോഴ്‌സിന് ഫീസ് അടച്ച് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ  www.scolekerala.org യിൽ സ്റ്റുഡന്റ് ലോഗിനിൽ യൂസർ നെയിം, പാസ്‌വേഡ് ഉപയോഗിച്ച് അഡ്മിഷൻ കാർഡ് പ്രിന്റ് എടുക്കണം. 

Scole kerala DCA course

തിരുവനന്തപുരം: സ്‌കോൾ കേരള മുഖേന നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സ് ആറാം ബാച്ചിന്റെ ക്ലാസ് 21 മുതൽ ഓൺലൈനായി നടത്തും. നിയമപ്രകാരം അലോട്ട്‌മെന്റ് പൂർത്തിയായ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസ്സിന്റെ ആദ്യഘട്ട തിയറി ക്ലാസ്സുകളാണ് നടത്തുന്നതെന്ന് വൈസ് ചെയർമാൻ അറിയിച്ചു. പഠനകേന്ദ്രങ്ങളുടെ സൗകര്യാർത്ഥം തീയതിയിൽ മാറ്റം വരുത്താം.

കോഴ്‌സിന് ഫീസ് അടച്ച് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ  www.scolekerala.org യിൽ സ്റ്റുഡന്റ് ലോഗിനിൽ യൂസർ നെയിം, പാസ്‌വേഡ് ഉപയോഗിച്ച് അഡ്മിഷൻ കാർഡ് പ്രിന്റ് എടുക്കണം. വിദ്യാർഥികൾക്ക് അനുവദിച്ച പഠന കേന്ദ്രം മുഖേന സംഘടിപ്പിക്കുന്ന ഓൺലൈൻ ക്ലാസിൽ ഇതിനു ശേഷം പങ്കെടുക്കാം. വിശദാംശങ്ങൾക്ക് സ്‌കോൾ-കേരള വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ജില്ലാ ഓഫീസർ ഇൻചാർജ്ജുമാരുടെ മൊബൈൽ നമ്പറിൽ ബന്ധപ്പെടണം.
 

Latest Videos
Follow Us:
Download App:
  • android
  • ios