സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക സമുദായത്തിലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്
സംസ്ഥാന മുന്നോക്ക സമുദായക്ഷേമ കോര്‍പ്പറേഷന്‍ നല്‍കുന്ന ഈ സ്കോളര്‍ഷിപ്പിന് 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കിന് പ്ലസ്ടു വിജയിച്ചിരിക്കണം. വാര്‍ഷിക വരുമാനം ആദായ നികുതി പരിധിക്ക് താഴെയാവണം.
തിരുവനന്തപുരം: ബിരുദതലത്തിലും ബിരുദാനന്തര തലത്തിലും പ്രൊഫഷണല്‍ / നോണ്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്കോളര്‍ഷിപ്പാണിത്. സംസ്ഥാന മുന്നോക്ക സമുദായക്ഷേമ കോര്‍പ്പറേഷന്‍ നല്‍കുന്ന ഈ സ്കോളര്‍ഷിപ്പിന് 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കിന് പ്ലസ്ടു വിജയിച്ചിരിക്കണം. വാര്‍ഷിക വരുമാനം ആദായ നികുതി പരിധിക്ക് താഴെയാവണം.
ദേശീയ നിലവാരത്തിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (IISC), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT), നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ (NLSIU), തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളേയും പരിഗണിക്കുന്നതാണ്. വെബ്സൈറ്റ് http://kswcfc.org
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona