SBI PO Result : എസ്ബിഐ പിഒ മെയിൻ പരീക്ഷ ഫലം പ്രഖ്യാപിച്ചു; പരിശോധിക്കേണ്ടതിങ്ങനെ
2056 പ്രൊബേഷണി ഓഫീസർ ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തിയത്. കഴിഞ്ഞ വർഷം നവംബർ 20, 21, 27 തീയതികളിലായിട്ടാണ് പ്രാഥമിക ഘട്ട പരീക്ഷ നടത്തിയത്.
ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India) പ്രൊബേഷണറി ഓഫീസർ 2021 (Probationary Officer) പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ sbi.co.in/web/careers ൽ നിന്നും ഫലം ഡൗൺലോഡ് ചെയ്യാവുന്നതാണ്. 2022 ജനുവരി 2 നായിരുന്നു മെയിൻ പരീക്ഷ. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമായ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾ തെരഞ്ഞെടുക്കപ്പട്ട ഉദ്യോഗാർത്ഥികൾക്ക് എസ്എംഎസ് വഴി അയച്ചിട്ടുണ്ട്. 2056 പ്രൊബേഷണി ഓഫീസർ ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തിയത്. കഴിഞ്ഞ വർഷം നവംബർ 20, 21, 27 തീയതികളിലായിട്ടാണ് പ്രാഥമിക ഘട്ട പരീക്ഷ നടത്തിയത്.
ഔദ്യോഗിക വെബ്സൈറ്റായ sbi.co.in സന്ദർശിക്കുക. ഹോംപേജിൽ റിക്രൂട്ട്മെന്റ് ഓഫ് പ്രൊബേഷണറി ഓഫീസേഴ്സ് എന്നതിന് താഴെയുള്ള മെയിൻ എക്സാമിനേഷൻ റിസൾട്ട് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. പരീക്ഷ ഫലം ലഭ്യമാകും. പരിശോധിച്ചതിന് ശേഷം ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കുക.