Self Employment Scheme : കോട്ടയം ജില്ലയില്‍ ശരണ്യ സ്വയംതൊഴിൽ പദ്ധതിയിലൂടെ 113 പേർക്ക് 56.50 ലക്ഷത്തിന്റെ വായ്പ

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ കൂടിയ ശരണ്യ സ്വയംതൊഴിൽ പദ്ധതി ജില്ലാസമിതി യോഗമാണ് അംഗീകാരം നൽകിയത്.

saranya self employment scheme

കോട്ടയം: ശരണ്യ സ്വയംതൊഴിൽ പദ്ധതിപ്രകാരം (Self employment Scheme) എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 113 പേർക്കായി 56.50 ലക്ഷം രൂപയുടെ വായ്പ അനുവദിക്കുന്നതിന് അംഗീകാരം. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ കൂടിയ ശരണ്യ സ്വയംതൊഴിൽ പദ്ധതി ജില്ലാസമിതി യോഗമാണ് അംഗീകാരം നൽകിയത്. ഭർത്താവ് മരിച്ചുപോയ സ്ത്രീകൾ, ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവർ, നിയമാനുസൃതം വിവാഹബന്ധം വേർപെടുത്തിയ സ്ത്രീകൾ, മുപ്പതുവയസ് കഴിഞ്ഞ അവിവാഹിതകൾ എന്നീ വിഭാഗങ്ങളിൽപ്പെട്ടവരുടെ അപേക്ഷകളാണ് പരിഗണിച്ചത്.
 
അപേക്ഷകർക്ക് 50,000 രൂപ വീതമാണ് വായ്പ നൽകുകയെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ  ജി. ജയശങ്കർ പ്രസാദ് പറഞ്ഞു. വായ്പയ്ക്ക് 50 ശതമാനം സബ്സിഡിയുണ്ട്. ആട് വളർത്തൽ, കോഴി വളർത്തൽ, തയ്യൽ, പലഹാര നിർമാണം തുടങ്ങിയ ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനായാണ് ശരണ്യസ്വയം തൊഴിൽ പദ്ധതിപ്രകാരം വായ്പ നൽകുന്നത്. പദ്ധതിതുകയുടെ അമ്പതുശതമാനം വായ്പയും ബാക്കി സബ്സിഡിയുമാണ്. 2020-21 സാമ്പത്തിക വർഷം പദ്ധതിയിലൂടെ 125 പേർക്കായി 61,97,000 രൂപ അനുവദിച്ചു. 2021-22 വർഷം 50 പേർക്കായി 25,30,000 രൂപ അനുവദിച്ചു.
 

Latest Videos
Follow Us:
Download App:
  • android
  • ios