ഹൃദയവുമായി വിദ്യാഭ്യാസ വായ്പക്ക് ബന്ധമുണ്ടോ? ഈ പഠനം പറയുന്നത് ബന്ധമുണ്ടെന്നാണ്...

എടുത്ത വായ്പ തിരിച്ചടയ്ക്കാതിരിക്കുന്നതും മധ്യവയസ്സില്‍ പുതിയ വായ്പ എടുക്കുന്നതും ഹൃദയവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് കൊളറാഡോ ഡെന്‍വര്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. 

relation between heart health and education loan

വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനായി വിദ്യാഭ്യാസ വായ്പ എടുത്ത, അല്ലെങ്കിൽ എടുത്ത വായ്പ തിരിച്ചടക്കാത്തവരിൽ  ഹൃദയസംബന്ധമായ അപകടസാധ്യതയുണ്ടാക്കുമെന്ന് കേട്ടാൽ എന്താണ് തോന്നുക? ഒരേ സമയം ഞെട്ടലും അത്ഭുതവും തോന്നിയേക്കാം. അമേരിക്കൻ ജേണൽ ഓഫ് പ്രിവന്റീവ് മെഡിസിനിൽ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനമനുസരിച്ചുള്ള ലേഖനത്തിലാണ് ഇപ്രകാരമൊരു കണ്ടെത്തലുള്ളത്. വിദ്യാഭ്യാസ ലോണെടുത്ത്, അത് തിരിച്ചടക്കാൻ സാധിക്കാത്ത വ്യക്തികളിൽ ഹൃദ്രോ​ഗ സാധ്യത കൂടുതലാണെന്ന് ഈ പഠനത്തിൽ പറയുന്നു. എടുത്ത വായ്പ തിരിച്ചടയ്ക്കാതിരിക്കുന്നതും മധ്യവയസ്സില്‍ പുതിയ വായ്പ എടുക്കുന്നതും ഹൃദയവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് കൊളറാഡോ ഡെന്‍വര്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. വായ്പ എടുത്തതിന്റെ  സമ്മർദ്ദം വളരെ വലുതാണെന്നും ​ഗവേഷകർ വ്യക്തമാക്കുന്നു. 

കോളേജ്  വിദ്യാഭ്യാസത്തിന്റെ ചെലവുകൾ വർദ്ധിച്ച സാ​ഹചര്യത്തിൽ വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും പഠനത്തിനും തുടർ ആവശ്യങ്ങൾക്കുമായി കൂടുതൽ കടബാധ്യതകൾ ഏറ്റെടുക്കേണ്ടി വരുന്നുവെന്ന് ​ഗവേഷകരിലെ പ്രധാനിയായ ആദം ലിപ്പർട്ട്, സൗത്ത് വെസ്റ്റ് ന്യൂസ് സർവ്വീസിന് നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി.  ഈ ബാധ്യത ആരോ​ഗ്യത്തിൽ ദീർഘകാല പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേ​ഹം വിശദമാക്കി.  വിദ്യാഭ്യാസ വായ്പ നല്‍കുന്ന കനത്ത ബാധ്യത അമേരിക്കയില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്കുള്‍പ്പെടെ കാരണമാകുന്നതായി മുന്‍ ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ലിപ്പർട്ട് ചൂണ്ടിക്കാട്ടി. 

കൗമാരപ്രായത്തിൽ തന്നെ കടം വീട്ടാതെ, മധ്യവയസ്സ്  വരെ കാത്തിരിക്കുന്നവർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനത്തില്‍ പറയുന്നു. യുഎസിൽ മാത്രം പ്രതിവർഷം 659,000 പേർ ഹൃദ്രോഗത്തിന് കീഴടങ്ങുന്നു, അല്ലെങ്കിൽ 4 പേരിൽ ഒരാൾ. വായ്പകൾ നേരത്തെ തിരിച്ചടച്ച വ്യക്തികളുടെ ആരോഗ്യം, ഒരിക്കലും വിദ്യാഭ്യാസ വായ്പ എടുക്കാത്ത ആളുകളേക്കൊപ്പമോ അതിലും മികച്ചതോ ആണെന്നും ഗവേഷകർ കണ്ടെത്തി. വ്യക്തികളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് ​ഗവേഷണം നടത്തിയത്. ഒരിക്കലും വിദ്യാഭ്യാസ വായ്പകൾ ഇല്ലാത്തവർ (37%), വിദ്യാഭ്യാസ വായ്പ  അടച്ചവർ (12%), പുതിയതായി വായ്പ എടുത്ത വ്യക്തികൾ (28%), എപ്പോഴും കടം ഉള്ളവർ (24%)  എന്നിങ്ങനെയാണ് വിഭജിച്ചത്.

നാഷണൽ ലോം​ഗിറ്റ്യഡിനൽ സ്റ്റഡി ഓഫ് അഡോളസെന്റ് റ്റു അഡൾട്ട് ഹെൽത്ത് ഡേറ്റ ഉപയോ​ഗിച്ച്, 12 മുതൽ 44 വയസ്സുവരെയുള്ള 20,000-ത്തിലധികം വ്യക്തികളെ വിശകലനം ചെയ്തു.  പ്രായം, ലിംഗഭേദം, രക്തസമ്മർദ്ദം, ബോഡി മാസ് ഇൻഡക്സ്,  പ്രമേഹ രോഗനിർണയം എന്നിവ കണക്കിലെടുത്ത്, അടുത്ത 30 വർഷത്തെ ജീവിതത്തിലെ ഹൃദ്രോഗ സാധ്യതകൾ കണക്കാക്കാൻ ലിപ്പെർട്ടിന്റെ ഗവേഷണ സംഘം ഫ്രെയിമിംഗ്ഹാം റിസ്ക് മെഷർമെന്റ് ടൂൾ ഉപയോഗിച്ചു. രക്തത്തിലെ സി-റിയാക്ടീവ് പ്രോട്ടീന്റെ അളവും ഗവേഷകർ പരിശോധിച്ചു. വായ്പ അടച്ചിട്ടില്ലാത്ത ആളുകൾക്ക് ഉയർന്ന റിസ്‌ക് സ്‌കോർ ഉള്ളതായി കണ്ടെത്തി. അതേ സമയം കടം വീട്ടിയവർക്ക് റിസ്‌ക് സ്‌കോർ വളരെ കുറവാണെന്ന് ​ഗവേഷണത്തിൽ കണ്ടെത്തി.

കോളജ് വിദ്യാഭ്യാസത്തിന്‍റെ ചെലവ് കുറയ്ക്കുകയോ വിദ്യാര്‍ഥികളുടെ വായ്പ ഭാരം ലഘൂകരിക്കുകയോ ചെയ്യേണ്ടത് യുവാക്കളുടെ മാനസിക, ശാരീരിക ആരോഗ്യത്തിന് സുപ്രധാനമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ കൊളറാഡോ ഡെന്‍വര്‍ സര്‍വകലാശാലയിലെ സോഷ്യോളജി വിഭാഗം ഗവേഷന്‍ ആദം എം. ലിപ്പേര്‍ട്ട് പറയുന്നു.   

Latest Videos
Follow Us:
Download App:
  • android
  • ios