പത്താം തരം പൊതു പ്രാഥമിക പരീക്ഷ; പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ജൂലൈ 3 ന് പരീക്ഷ നടത്തുമെന്ന് പിഎസ്‍സി
ഇത്തരത്തിൽ അവസരം അനുവദിയ്ക്കപ്പെട്ട ഉദ്യോഗാർഥികൾക്ക് 21.06.2021 മുതൽ പ്രൊഫൈൽ വഴി അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നതാണ്.
തിരുവനന്തപുരം: 2021 ഫെബ്രുവരി മാസം 20, 25, മാർച്ച് മാസം 6, 13 തീയതികളിലായി നടത്തിയ പത്താം തരം പൊതു പ്രാഥമിക പരീക്ഷയിൽ പി.എസ്.സി അംഗീകരിച്ച കാരണങ്ങളാൽ പങ്കെടുക്കാൻ സാധിക്കാതെ പോയതും നിശ്ചിത സമയപരിധിക്കുള്ളിൽ വ്യക്തമായ തെളിവുകളോടു കൂടി അപേക്ഷ സമർപ്പിച്ചതുമായ ഉദ്യോഗാർത്ഥികൾക്ക് മാത്രമായി 03.07.2021 ശനിയാഴ്ച അഞ്ചാം ഘട്ടം പരീക്ഷ നടത്തുന്നതാണ്. ഇത്തരത്തിൽ അവസരം അനുവദിയ്ക്കപ്പെട്ട ഉദ്യോഗാർഥികൾക്ക് 21.06.2021 മുതൽ പ്രൊഫൈൽ വഴി അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നതാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona