Mega Job Fair : പ്രാപ്തി മെഗാ തൊഴില്‍ മേള മാര്‍ച്ച് 6ന്; സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും
66 ലധികം കമ്പനികളിലായി 3000 ത്തിലധികം ഒഴിവുകള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തൃശൂർ: കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ മേല്‍നോട്ടത്തില്‍ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി തൃശൂര്‍ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ പ്ലാനിംഗ് ഓഫീസിന്റെയും ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ പ്രാപ്തി മെഗാ തൊഴില്‍ മേള 2022 മാര്‍ച്ച് 6 ഞായറാഴ്ച്ച തൃശൂര്‍ വിമല കോളേജില്‍ വെച്ച് നടക്കും. 66 ലധികം കമ്പനികളിലായി 3000 ത്തിലധികം ഒഴിവുകള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എഞ്ചിനീയറിംഗ്, നഴ്‌സിംഗ്, ഐടിഐ, ഓട്ടോമൊബൈല്‍ പോളിടെക്‌നിക്, എംബിഎ, ബിരുദം, ബിരുദാന്തര ബിരുദം, പ്ലസ് ടു, പത്താംതരം, ഹ്രസ്വകാല തൊഴില്‍ പരിശീലനങ്ങള്‍ നേടിയവര്‍ക്ക് തൊഴില്‍ മേളയില്‍ അവസരങ്ങളുണ്ടാകും. ഓണ്‍ലൈനായി ഇതുവരെ രജിസ്ട്രര്‍ ചെയ്തവര്‍ക്കും സ്‌പോര്‍ട്ട് രജിസ്‌ട്രേഷനിലൂടെയും തൊഴില്‍ മേളയില്‍ പങ്കെടുക്കാം. സംശയ നിവാരണങ്ങള്‍ക്കായി 8075967726 എന്ന നമ്പറില്‍ ബന്ധപ്പെടുക.
പട്ടികജാതി/പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സെലക്ഷൻ ട്രയൽ മാർച്ച് ഏഴിന്
പട്ടികജാതി വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം വെളളായണിയിലുളള അയ്യൻകാളി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിലേക്ക് 2022 - 2023 അദ്ധ്യയന വർഷത്തേയ്ക്ക് പട്ടികജാതി/പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് 5, +1 (ഹ്യുമാനിറ്റീസ്) ക്ലാസ്സുകളിലേയ്ക്കുളള പ്രവേശനത്തിനായി സെലക്ഷൻ ട്രയൽ തൃശ്ശൂർ സെന്റ് തോമസ് തോപ്പ് സ്റ്റേഡിയത്തിൽ വെച്ച് മാർച്ച് ഏഴിന് രാവിലെ 9.30 മണി മുതൽ ആരംഭിക്കും.
നിലവിൽ 4,10 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾ സ്കൂൾ മേധാവിയുടെ കത്ത്, ഒരു ഫോട്ടോ, ജാതി സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. അഞ്ചാം ക്ലാസിലെ പ്രവേശനം ഫിസിക്കൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും, 11-ാം ക്ലാസ്സിലെ പ്രവേശനം ജില്ലാതലത്തിൽ ഏതെങ്കിലും സ്പോർട്സ് ഇനത്തിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റിന്റേയും സ്കിൽ ടെസ്റ്റിന്റേയും അടിസ്ഥാനത്തിൽ നടക്കും. പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് യാത്രാ ബത്തകൾ അനുവദിക്കുന്നതാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യം ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0487-2360381
ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു
തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ മെഡിക്കൽ ഓങ്കോളജി/ ഓങ്കോ പാത്തോളജി വിഭാഗത്തിൽ ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ മാർച്ച് 4ന് രാവിലെ 12 മണിക്ക് നടത്തും. യോഗ്യത റേഡിയോ തെറാപ്പിയിൽ ബിരുദാനന്തര ബിരുദം. പ്രതിമാസ ശമ്പളം 70,000 രൂപ. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ട്രാവൻകൂർ- കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം രജിസ്ട്രേഷൻ, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും, പകർപ്പും സഹിതം 11 മണിക്ക് പ്രിൻസിപ്പാൾ കാര്യാലയത്തിൽ ഹാജരാകണം. ഫോൺ: 0487-2200310, 2200319.