Post metric scholarship|ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ്; അവസാന തീയതി നവംബർ 30
കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലിം/ ക്രിസ്ത്യൻ/ സിഖ്/ ബുദ്ധ/ പാഴ്‌സി/ ജൈന സമുദായങ്ങളിൽപ്പെട്ട പ്ലസ് വൺ ക്ലാസ് മുതൽ പി.എച്ച്.ഡി വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള 2021-2022 പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിനുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം: കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലിം/ ക്രിസ്ത്യൻ/ സിഖ്/ ബുദ്ധ/ പാഴ്‌സി/ ജൈന സമുദായങ്ങളിൽപ്പെട്ട പ്ലസ് വൺ ക്ലാസ് മുതൽ പി.എച്ച്.ഡി വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള 2021-2022 പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിനുള്ള (Post metric Scholarship) ഓൺലൈൻ അപേക്ഷ ക്ഷണിച്ചു (Online Application). അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30. അപേക്ഷ സമർപ്പിക്കുന്നതിലേക്കായി സംസ്ഥാനത്തെ മുഴുവൻ ഇൻസ്റ്റിറ്റ്യൂട്ട് നോഡൽ ഓഫീസർമാരും സ്ഥാപനമേധാവികളും അവരവരുടെ ആധാർ നമ്പർ ഉപയോഗിച്ച നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ KYC രജിസ്‌ട്രേഷൻ അടിയന്തിരമായി എടുക്കേണ്ടതാണ്. KYC എടുക്കാത്ത ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് അപേക്ഷകൾ വെരിഫിക്കേഷൻ നടത്തി സമർപ്പിക്കുവാൻ കഴിയില്ല.
ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട വാർഷിക കുടുംബ വരുമാനം 2 ലക്ഷം രൂപയിൽ കവിയാത്തവർക്ക് അപേക്ഷിക്കാം. തൊട്ടു മുൻ വർഷത്തെ ബോർഡ്/ യൂണിവേഴ്‌സിറ്റി പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോ (റിന്യൂവൽ അപേക്ഷകർക്ക് 50 ശതമാനം മാർക്ക് ബാധകമല്ല), തത്തുല്യ ഗ്രേഡോ ലഭിച്ചിട്ടുള്ള ഗവൺമെന്റ്/ എയ്ഡഡ്/ അംഗീകൃത അൺഎയ്ഡഡ് സ്ഥാപനങ്ങളിൽ ഹയർസെക്കൻഡറി/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം/ എം.ഫിൽ/ പി.എച്ച്.ഡി കോഴ്‌സുകളിൽ പഠിക്കുന്നവർക്കും എൻ.സി.വി.ടിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.ടി.ഐ/ ഐ.ടി.സികളിൽ പഠിക്കുന്നവർക്കും പ്ലസ് വൺ, പ്ലസ് ടു തലത്തിലുള്ള ടെക്‌നിക്കൽ/ വെക്കേഷണൽ കോഴ്‌സുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.
മുൻ വർഷം സ്‌കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾ മുൻ വർഷത്തെ രജിസ്‌ട്രേഷൻ ഐ.ഡി. ഉപയോഗിച്ചു റിന്യൂവലായി അപേക്ഷിക്കേണ്ടതാണ്. ഫ്രഷ്, റിന്യൂവൽ അപേക്ഷകൾ www.scholarships.gov.in, www.minorityaffairs.gov.in എന്ന വെബ്‌സൈറ്റ് ലിങ്കുകൾ വഴിയോ National Scholarship (NSP) എന്ന മൊബൈൽ ആപ്പിലൂടെയോ ഓൺലൈനായി സമർപ്പിക്കാം. സ്‌കോളർഷിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.dcescholarship.kerala.gov.in, www.collegiateedu.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. ഫോൺ: 9446096580, 0471-2306580.
പ്രൊഫ: ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു; വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍