രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പിജി പ്രവേശനം: സെപ്റ്റംബർ 12വരെ സമയം
തമിഴ്നാട്ടിലെ ശ്രീപെരുമ്പുത്തൂർ രാജീവ്ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റിൽ വിവിധ മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം: തമിഴ്നാട്ടിലെ ശ്രീപെരുമ്പുത്തൂർ രാജീവ്ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റിൽ വിവിധ മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ http://rgniyd.gov.in വഴി സമർപ്പിക്കാം. അവസാന തിയതി സെപ്റ്റംബർ 12. കേന്ദ്ര യുവജനകാര്യ, സ്പോർട്സ് മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഉള്ള കോഴ്സുകളും മറ്റു വിശദവിവരങ്ങളും താഴെ.
എം.എസ്.സി. കംപ്യൂട്ടർ സയൻസ് സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്.
യോഗ്യത: കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/കംപ്യൂട്ടർ സയൻസസ്/മാത്തമാറ്റിക്സ് എന്നിവയിലൊന്നിലെ ബിരുദം. അല്ലെങ്കിൽ മാത്തമാറ്റിക്സ് കുറഞ്ഞത് നാല് സെമസ്റ്ററിൽ പഠിച്ച് നേടിയ സയൻസ് സ്ട്രീമിലെ ബിരുദം. എം.എസ്.സി മാത്തമാറ്റിക്സ് യോഗ്യത:മാത്തമാറ്റിക്സിൽ ബിരുദം.
എം.എസ്.സി.അപ്ലൈഡ് സൈക്കോളജി. യോഗ്യത: സൈക്കോളജിയിൽ ബി.എ./ബി.എസ്.സി. അല്ലെങ്കിൽ കുറഞ്ഞത് നാല് സെമസ്റ്ററ്റിൽ സൈക്കോളജി ഒരു വിഷയമായി പഠിച്ച് നേടിയ ബിരുദം.
എം.എ സോഷ്യോളജി ഡെവലപ്മെന്റ് സ്റ്റഡീസ്, ഇംഗ്ലീഷ് പബ്ലിക് അഡ്മിനിസ്ട്രേഷൻ. യോഗ്യത: ഏതെങ്കിലും വിഷയത്തിലെ ബിരുദം.
മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് യൂത്ത് ആൻഡ് കമ്യൂണിറ്റിഡെവലപ്മെന്റ്. യോഗ്യത: ഏതെങ്കിലും വിഷയത്തിലെ ബിരുദം.
അപേക്ഷയുടെ പ്രിന്റ് ഔട്ടും രേഖകളും ‘സെക്ഷൻ ഓഫീസർ (അക്കാദമിക്), രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റ്, ശ്രീപെരുമ്പുത്തൂർ, തമിഴ്നാട് 602105’ എന്ന വിലാസത്തിലേക്ക് അയക്കണം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona