NTA NEET 2021 Result: നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഒന്നാം റാങ്ക്
17 റാങ്ക് നേടിയ ഗൗരിശങ്കറാണ് കേരളത്തിൽ നിന്നുള്ള ഉയർന്ന റാങ്ക്. ആകെ 8,70,081 പേർ പരീക്ഷയിൽ യോഗ്യത നേടി.
ദില്ലി: നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു (NTA NEET 2021 Result).മലയാളി ഉൾപ്പെടെ മൂന്ന് പേർക്ക് ഒന്നാം റാങ്ക്. മഹാരാഷ്ട്രയിൽ നിന്നുള്ള മലയാളി കാർത്തിക ജി നായരാണ് ഒന്നാം റാങ്ക് നേടിയത്. തെലങ്കാന, ദില്ലി സ്വദേശികളാണ് ഒന്നാം റാങ്ക് നേടിയ മറ്റു രണ്ടു പേർ. 17 റാങ്ക് നേടിയ ഗൗരി ശങ്കറാണ് കേരളത്തിൽ നിന്നുള്ള ഉയർന്ന റാങ്ക്. ആകെ 8,70,081 പേർ പരീക്ഷയിൽ യോഗ്യത നേടി.
പരീക്ഷ ഫലം അറിയാന്‍ സന്ദര്‍ശിക്കുക: neet.nta.nic.in.
നേരത്തെ നീറ്റ് പരീക്ഷ ഫലം (NEET Exam) പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. പരീക്ഷ ഫലം (Result) പ്രസിദ്ധീകരിക്കുന്നതിന് ബോംബെ ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേ ആണ് സുപ്രീം കോടതി നീക്കിയിരുന്നത്. ഒക്ടോബര്‍ 28നായിരുന്നു വിധി വന്നത്. പരീക്ഷയിൽ ചോദ്യപേപ്പർ മാറി ലഭിച്ച രണ്ട് വിദ്യാർത്ഥികളുടെ ഹർജി പരിഗണിച്ച് ആണ് ബോംബെ ഹൈക്കോടതി സ്റ്റേ ഉത്തരവ് പുറപ്പടിവിച്ചിരുന്നത്. ഇവർക്ക് വീണ്ടും പരീക്ഷ നടത്താൻ ആയിരുന്നു ബോംബൈ ഹൈക്കോടതി ഉത്തരവ്. സുപ്രീം കോടതി ഉത്തരവോടെ അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ നീറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കും. ഇത്തവണ 16 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.
ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ ക്രമക്കേട് നടന്നെന്ന വിദ്യാർത്ഥിയുടെ പരാതിയിന്മേൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കേരളാ ഹൈക്കോടതി. ഒഎംആർ ഷീറ്റിൽ കൃത്രിമം നടന്നെന്ന തൃശൂർ സ്വദേശി പരാതിയിന്മേലായിരുന്നു കോടതിയുടെ ഇടപെടൽ. അപേക്ഷകയുടെ ഒപ്പ്, രക്ഷിതാക്കളുടെ പേര് എന്നിവയിലടക്കം മാറ്റം ഉണ്ടെന്ന് ഹർജിക്കാരി പരാതി ഉന്നയിച്ചിരുന്നു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി നവംബർ 8 ന് മുൻപ് അന്വേഷണ റിപ്പോർട്ട് നൽകാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് കോടതി നിർദ്ദേശം നൽകി.
നീറ്റ് പരീക്ഷയിൽ തന്റെ ഒഎംആർ ഷീറ്റെന്ന പേരിൽ വെബ്സൈറ്റിൽ മറ്റൊരാൾ എഴുതി ഒപ്പിട്ട ഷീറ്റ് അപ് ലോഡ് ചെയ്തതെന്ന് ആരോപിച്ച് തൃശൂർ വരന്തരപ്പിള്ളി സ്വദേശി റിത്തുവാണ് പരാതി നൽകിയത്. വരന്തരപ്പിള്ളി സ്വദേശി റിത്തു ഇത്തവണ നീറ്റ് പരീക്ഷ പാസാകുമെന് ഉറപ്പിച്ചിരുന്നു. ഉത്തര സൂചിക വെച്ച് കണക്കുകൂട്ടിയപ്പോൾ ഉയർന്ന സ്കോറും പ്രതീക്ഷിച്ചിരുന്നു. എന്നാൽ നീറ്റ് വെബ്സൈറ്റിൽ പരിശോധിച്ചപ്പോഴാണ് ഒഎംആർ ഷീറ്റിൽ ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടത്. ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ വ്യത്യസ്ഥമാണെന്നും കയ്യക്ഷരവും ഒപ്പും തന്റേതല്ലെന്നും വിദ്യാർത്ഥി ആരോപിക്കുന്നു. ഇതിനെതിരെ എൻടിഎയ്ക്കും പരാതി നൽകിയിട്ടുണ്ട്.