ജെഇഇ ഫലം പ്രഖ്യാപിച്ചു: ഒന്നാം റാങ്കോടെ ചരിത്രവിജയം നേടി മൃദുൽ അഗർവാൾ
മകന്റെ നേട്ടത്തിൽ അത്യധികം അഭിമാനമുണ്ടെന്ന് മൃദുലിന്റെ മാതാപിതാക്കൾ പറഞ്ഞു. പ്രൈവറ്റ് കമ്പനിയിലെ ജോലിക്കാരനാണ് മൃദുലിന്റെ പിതാവ് പ്രദീപ് അഗർവാൾ. മാതാവ് പൂജ അഗർവാൾ.
ദില്ലി: ജോയിന്‍റ് എൻട്രൻസ് പരീക്ഷ (ജെ.ഇ.ഇ)യുടെ (JEE result) ഫലം പ്രഖ്യാപിച്ചു. ദില്ലി ഐ.ഐ.ടിയിലെ മൃദുൽ അഗര്‍വാളിനാണ് ഒന്നാം റാങ്ക്. (Mridul Agarwal) ജയ്പൂർ സ്വദേശിയാണ് മൃദുൽ അഗർവാൾ. ജെഇഇ പ്രവേശന പരീക്ഷയിലെ ഏറ്റവും ഉയർന്ന മാർക്കാണ് മൃദുൽ നേടിയിരിക്കുന്നത്. 360 ൽ 348 മാർക്ക് നേടി 96.66 ശതമാനത്തോടെയാണ് മൃദുൽ ഒന്നാം റാങ്കിലെത്തിയിരിക്കുന്നത്. 2011 ന് ശേഷം ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിൽ നേടിയ ഏറ്റവും ഉയർന്ന സ്കോറാണിത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഏറ്റവും ഉയർന്ന മാർക്ക് 96 ശതമാനം ആയിരുന്നു. 2012 ൽ 401 ൽ 385 മാർക്കാണ് ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥിക്ക് ലഭിച്ചത്. 2020 ൽ ഉയർന്ന മാർക്ക് 352 ആയിരുന്നു.
ഒന്നും രണ്ടും സെഷനുകളിൽ നൂറ് ശതമാനം മാർക്ക് നേടാൻ മൃദുലിന് സാധിച്ചു. മകന്റെ നേട്ടത്തിൽ അത്യധികം അഭിമാനമുണ്ടെന്ന് മൃദുലിന്റെ മാതാപിതാക്കൾ പറഞ്ഞു. പ്രൈവറ്റ് കമ്പനിയിലെ ജോലിക്കാരനാണ് മൃദുലിന്റെ പിതാവ് പ്രദീപ് അഗർവാൾ. മാതാവ് പൂജ അഗർവാൾ. സഹോദരൻ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. പെണ്‍കുട്ടികളിൽ ദില്ലി ഐ.ഐ.ടിയിലെ തന്നെ കാവ്യ ചോപ്ര ഒന്നാം റാങ്ക് നേടി. പരീക്ഷ എഴുതിയ 1,41,699 വിദ്യാര്‍ത്ഥികളിൽ 41862 പേരാണ് യോഗ്യത നേടിയത്.