Hardeep Puri : ഓയിൽ ആന്റ് നാച്ചുറൽ ഗ്യാസ് കോർപറേഷനിലെ വനിതാ ജീവനക്കാരെ അഭിനന്ദിച്ച് ഹർദീപ് സിംഗ് പുരി
രാജ്യത്തിന്റെ പുരോഗതിയിലെ തുല്യപങ്കാളികൾ എന്നാണ് അദ്ദേഹം ഇവരെ ഇൻസ്റ്റഗ്രാം കുറിപ്പിൽ വിശേഷിപ്പിച്ചിരിക്കുന്നത്.
ദില്ലി: രാജ്യത്തെ ഓയിൽ ആന്റ് ഗ്യാസ് ഇൻസ്റ്റലേഷനുകളിൽ (Oil and Gas Installatuions) ജോലി ചെയ്യുന്ന വനിതകളെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി (Hardeep Singh Puri). ഓയിൽ ആന്റ് നാച്ചുറൽ ഗ്യാസ് കോർപറേഷനിലെ ഓഫ്‍ഷോർ പ്ലാറ്റ്ഫോമുകളിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരിയുടെ ചിത്രം പങ്കിട്ടാണ് മന്ത്രിയുടെ അഭിനന്ദനക്കുറിപ്പ്. കൊവിഡ് മഹാമാരിക്കാലത്ത് പോലും 60 മുതൽ 70 ദിവസം വരെ ഇവർ ജോലി ചെയ്തിരുന്നു. രാജ്യത്തിന്റെ പുരോഗതിയിലെ തുല്യപങ്കാളികൾ എന്നാണ് അദ്ദേഹം ഇവരെ ഇൻസ്റ്റഗ്രാം കുറിപ്പിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള സുരക്ഷാ വസ്ത്രങ്ങൾ ധിര്ച്ച ജോലി ചെയ്യുന്ന വനിത ജീവനക്കാരിയെ ചിത്രത്തിൽ കാണാം.
കൊവിഡ് മഹാമാരിക്കാലത്ത് 60 -70 ദിവസങ്ങൾ വരെ ഇവർ ജോലി ചെയ്തിരുന്നു. പ്രതിബദ്ധതയും പ്രതിരോധശേഷിയുള്ളവരും ഇന്ത്യയുടെ പുരോഗതിയിൽ തുല്യ പങ്കാളികളുമാണ് ഇവർ. ഹർദീപ് സിംഗ് പുരി കുറിപ്പിൽ പറയുന്നു. നിരവധി പേരാണ് മന്ത്രിയുടെ ഈ കുറിപ്പിനെ അഭിനന്ദിച്ചിട്ടുള്ളത്. സ്ത്രീകളെ നേതൃനിരയിലേക്ക് എത്തിക്കുന്നതിൽ മന്ത്രാലയം സ്വീകരിക്കുന്ന നടപടികളെയും ചിലർ അഭിനന്ദിച്ചു. ഓഫ്ഷോർ പ്ലാറ്റ്ഫോമുകളിൽ ജോലി ചെയ്യുന്നതുൾപ്പെടെ വനിതാ ജീവനക്കാരെ നേതൃനിരയിലേക്ക് കൊണ്ടുവരുന്നതിൽ പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം മുൻകൈയെടുത്തിട്ടുണ്ട്.