ഹിന്ദിക്ക് അർഹമായ പ്രാധാന്യം നൽകണം; യുവാക്കളോട് അഭ്യർത്ഥിച്ച് മേഘാലയ മുഖ്യമന്ത്രി

ജാപ്പനീസ്, സ്പാനിനിഷ്, ഇറ്റാലിയൻ എന്നീ ഭാഷകൾ പഠിക്കാൻ യുവാക്കൾ താത്പര്യം പ്രകടിപ്പിക്കുന്നു. ആ രാജ്യങ്ങളിൽ ആകർഷകമായ ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് ഈ ഭാഷകൾ പഠിക്കുന്നത്. ഇതേ പ്രാധാന്യം ഹിന്ദി പഠിക്കാനും പ്രകടിപ്പിച്ചാൽ വളരെയധികം നേട്ടമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

meghalaya chief minister urges youths learn hindi

ഷില്ലോം​ഗ്: ഹിന്ദിഭാഷക്ക് (Hindi Language) അർഹമായ പ്രാധാന്യം നൽകണമെന്ന് യുവാക്കളോട് അഭ്യർത്ഥിച്ച് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാം​ഗ്മ. ഹിന്ദി (learn Hindi) പഠിക്കുന്നവർക്ക് വളരെ നേട്ടമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രീയ ഹിന്ദി സൻസ്ഥാൻ സെന്റർ ഉദ്ഘാടനവേളയിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ജാപ്പനീസ്, സ്പാനിനിഷ്, ഇറ്റാലിയൻ എന്നീ ഭാഷകൾ പഠിക്കാൻ യുവാക്കൾ താത്പര്യം പ്രകടിപ്പിക്കുന്നു. ആ രാജ്യങ്ങളിൽ ആകർഷകമായ ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് ഈ ഭാഷകൾ പഠിക്കുന്നത്. ഇതേ പ്രാധാന്യം ഹിന്ദി പഠിക്കാനും പ്രകടിപ്പിച്ചാൽ വളരെയധികം നേട്ടമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഭാഷയുടെ അതിർത്തികൾ കടന്ന് സഞ്ചരിച്ചില്ലെങ്കിൽ ജോലി ലഭിക്കുക വളരെ പ്രയാസമാണ്. വടക്കു കിഴക്കൻ മേഖലയിൽ നിന്ന് രാജ്യത്തെ സാമ്പത്തികമായി വികസിതമായ സംസ്ഥാനങ്ങളിൽ ജോലി ചെയ്യണമെന്ന് ആ​ഗ്രഹിക്കുന്ന യുവാക്കൾ ഹിന്ദി പഠിക്കേണ്ടത് വളരെയധികം സഹായിക്കും. ഞാൻ ദില്ലിയിലാണ് പഠിച്ചത്. ഹിന്ദി സംസാരിക്കാനും പഠിച്ചു. ദില്ലിയിൽ എത്തുമ്പോൾ മന്ത്രിമാരുമായും മറ്റ് ഉദ്യോ​ഗസ്ഥരുമായും ഹിന്ദിയിൽ സംസാരിക്കാൻ സാധിക്കും. ആശയവിനിമയത്തിൽ വളരെ കംഫർട്ട് ആകാൻ എനിക്ക് സാധിക്കും. സാം​ഗ്മ പറഞ്ഞു. സംസ്ഥാനത്ത് ഇത്തരം സ്ഥാപനം പ്രവർത്തനമാരംഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച സാം​ഗ്മ, ഹിന്ദി പഠിക്കണമെന്ന് യുവാക്കളോട് അഭ്യർത്ഥിച്ചു. പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച് സ്കൂളുകളിലും കോളേജുകളിലും പ്രാദേശിക ഭാഷക്ക് പ്രോത്സാഹനം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വടക്ക്കിഴക്കൻ മേഖലകൾ ഭാഷകളാലും സംസ്കാരത്താലും സമ്പന്നമാണ്. ഇവിടുത്തെ ജനങ്ങളുടെ സ്വത്വമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. നിരവധി ഭാഷകൾ ഇല്ലാതായിട്ടുണ്ട്. ഈ സാംസ്കാരിക പൈതൃകം സം​രക്ഷിക്കാൻ പുസ്തകങ്ങളും പ്രമാണങ്ങളും മാത്രം പോര, ആധുനിക സാങ്കേതിക വിദ്യ കൂടി ഉപയോ​ഗിക്കണമെന്ന് സാം​ഗ്മ വിശദീകരിച്ചു. 2022ന് ജനുവരി 22 ന് മേഘാലയ അമ്പതാം വാർഷികം ആഘോഷിക്കുകയാണ്. ​ഗാരോ, ഖാസി ഭാഷകൾ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നത് ഉചിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ രണ്ട് ഭാഷകൾ എട്ടാം ഷെഡ്യൂളിൽ ഉൾക്കൊള്ളിക്കാൻ ജനങ്ങൾ കഠിനാധ്വാനം ചെയ്യുകയാണ്. മേഘാലയ നിയമസഭ ഇക്കാര്യത്തിൽ പ്രമേയം പാസ്സാക്കിയിട്ടുണ്ട്. ഈ ഭാഷകൾ എട്ടാം ഷെഡ്യൂളിൽ ഉൾക്കൊള്ളിച്ചാൽ ഇവിടുത്തെ ജനങ്ങൾക്കുള്ള പാരിതോഷികമായിരിക്കും. 

ത്രിപുര, മിസ്സോറാം, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഹിന്ദി പഠിക്കാൻ താത്പര്യപ്പെടുന്ന വിദ്യാർത്ഥികളെ കേന്ദ്രീയ ഹിന്ദി സൻസ്ഥാനും ഷില്ലോം​ഗ് സെന്ററും സഹായിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. ഭാഷാ പഠനം ആരുടെയും മേൽ അടിച്ചേൽപിക്കാൻ സാധിക്കില്ലെന്നും എന്നാൽ മാതൃഭാഷക്ക് പുറമെ മറ്റൊരു ഭാഷ കൂടി പഠിക്കുന്നത് കുറ്റകരമല്ലെന്നും അദ്ദേഹം പറഞ്ഞു. 


 
 

Latest Videos
Follow Us:
Download App:
  • android
  • ios