കിക്മയിൽ എം.ബി.എ. പ്രവേശനം: ജൂൺ രണ്ടിന് ഇന്ററാക്ടീവ് സെഷൻ
സഹകരണ ജീവനക്കാരുടെ മക്കൾക്കും, എസ്.സി/എസ്.റ്റി/ഒ.ഇ.സി. വിഭാഗക്കാർക്കും സർക്കാരിന്റേയും സർവകലാശാലയുടെയും മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഫീസിളവുണ്ട്.
തിരുവനന്തപുരം: സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) ജൂൺ രണ്ടിന് രാവിലെ 10ന് എം.ബി.എ. പ്രവേശനത്തിന് ഓൺലൈൻ ഇന്ററാക്ഷൻ സെഷൻ നടത്തും. ഡിഗ്രിക്ക് 50 ശതമാനം മാർക്കും കെ-മാറ്റ്/സി-മാറ്റ്/കാറ്റ് സ്‌കോറും ആണ് പ്രവേശന മാനദണ്ഡം.
എ.ഐ.സി.റ്റി.ഇ.യുടെയും കേരള യൂണിവേഴ്‌സിറ്റിയുടെയും അംഗീകാരത്തോടെ നടത്തുന്ന കിക്മയുടെ പതിമൂന്നാമത്തെ എം.ബി.എ. ബാച്ചിൽ ഡ്യൂവൽ സ്‌പെഷലൈസേഷനോടെ 60 കുട്ടിക്കൾക്കാണ് പഠനത്തിന് അവസരം. സഹകരണ ജീവനക്കാരുടെ മക്കൾക്കും, എസ്.സി/എസ്.റ്റി/ഒ.ഇ.സി. വിഭാഗക്കാർക്കും സർക്കാരിന്റേയും സർവകലാശാലയുടെയും മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഫീസിളവുണ്ട്.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റർവ്യൂവും ഒഴിവാക്കി പ്രവേശന പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെയും ഡിഗ്രി മാർക്കിന്റെയും അടിസ്ഥാനത്തിൽ നേരിട്ടാണ് പ്രവേശനം. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷകർത്താക്കൾക്കും പ്രവേശന പരിപാടിയിൽ പങ്കെടുക്കാം. അപേക്ഷകർ ഇന്ററാക്ഷൻ സെഷനിൽ http://meet.google.com/bbc-hyyk-bzu എന്ന ലിങ്ക് മുഖേനയാണ് പങ്കെടുക്കേണ്ടത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona