ഡി.സി.എ സോഫ്റ്റ്‌വെയർ ടെസ്റ്റിംങ്, മെഡിക്കൽ കോഡിംഗ് തുടങ്ങി കെൽട്രോണിൽ വിവിധ ഹ്രസ്വകാല കോഴ്‌സുകൾ
എംബഡഡ് സിസ്റ്റം, വെബ് ആപ്ലിക്കേഷൻ ഡെവലപ്പ്‌മെന്റ് എന്നി ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ തൊഴിലധിഷ്ഠിത ഡി.സി.എ സോഫ്റ്റ്‌വെയർ ടെസ്റ്റിംങ്, മെഡിക്കൽ കോഡിംഗ്, വേഡ് പ്രോസസിംഗ് ആൻഡ് ഡേറ്റാ എൻട്രി, എംബഡഡ് സിസ്റ്റം, വെബ് ആപ്ലിക്കേഷൻ ഡെവലപ്പ്‌മെന്റ് എന്നി ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കോഴ്‌സുകളുടെ കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരത്തുള്ള സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിലോ 9544499114, 9188665545 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona