KOOL test result : കൂൾ സ്കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; 2475 അധ്യാപകരിൽ 2358 പേർക്ക് വിജയം
ഈ ബാച്ചിലെ 2475 അധ്യാപകരിൽ 2358 പേർ കോഴ്സ് വിജയിച്ചു. 95.2ശതമാനം വിജയമാണുള്ളത്.
തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) (Kerala Infrastructure and technology for education) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ കൂൾ (കൈറ്റ്സ് ഓപ്പൺ ഓൺലൈൻ ലേണിംഗ്) (Kites Open Online Learning) ന്റെ ഏഴാം ബാച്ചിലെ (Skill Test Result) സ്കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിലെ 2475 അധ്യാപകരിൽ 2358 പേർ കോഴ്സ് വിജയിച്ചു. 95.2ശതമാനം വിജയമാണുള്ളത്. അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് കൂൾ കോഴ്സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 15611 അധ്യാപകർ ഇതുവരെ വിജയകരമായി കോഴ്സ് പൂർത്തിയാക്കി. പരീക്ഷ ഫലം www. kite.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.