കാഴ്ചവൈകല്യമുള്ളവർക്ക് വാചാപരീക്ഷ; വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റിൽ; പിഎസ്‍സി അറിയിപ്പ്
വിജ്ഞാപനത്തോടൊപ്പം ചേർത്തിട്ടുള്ള മാതൃകയിൽ അച്ചടിച്ചതോ ടൈപ്പ് ചെയ്തതോ കമ്മീഷന്റെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തതോ ആയ അപേക്ഷാഫോറത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
തിരുവനന്തപുരം: 2021 ജൂലൈയിലെ വകുപ്പുതല പരീക്ഷയുമായി ബന്ധപ്പെട്ട് കാഴ്ചവൈകല്യമുള്ള ഉദ്യോഗസ്ഥർക്കായി നടത്തുന്ന വാചാപരീക്ഷകൾക്കായി അപേക്ഷകൾ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം കമ്മീഷന്റെ ഔദ്യോഗിക വെബ്ബ്സൈറ്റായ www.keralapsc.gov.in ഇൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനത്തോടൊപ്പം ചേർത്തിട്ടുള്ള മാതൃകയിൽ അച്ചടിച്ചതോ ടൈപ്പ് ചെയ്തതോ കമ്മീഷന്റെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തതോ ആയ അപേക്ഷാഫോറത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഓരോ പേപ്പറിനും (ഫ്രീ ചാൻസ് ഒഴികെ) 160/- (നൂറ്റി അറുപത്) രൂപാ നിരക്കിൽ ഏതെങ്കിലും ഗവൺമെന്റ് ട്രഷറിയിൽ '0051-PSC-105-State PSC-99-Examination Fee" എന്ന അക്കൗണ്ട് ഹെഡിൽ തുക ഒടുക്കിയ അസ്സൽ ചെലാനും കാഴ്ചവൈകല്യം സംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
11.08.2021 വൈകുന്നേരം 5 മണി വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്. അപേക്ഷകൾ "ജോയിന്റ് സെക്രട്ടറി, ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് വിഭാഗം, കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, പട്ടം, തിരുവനന്തപുരം, പിൻ- 695004'' എന്ന വിലാസത്തിൽ അയക്കണ്ടതാണ്. കൊവിഡ്-2019 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ മൂലം നടത്താൻ കഴിയാതിരുന്ന ജനുവരി 2021-ലെ വാചാപരീക്ഷയ്ക്ക് അപേക്ഷിച്ച അപേക്ഷാർത്ഥികൾ 2021 ജൂലൈ വിജ്ഞാപനപ്രകാരം വീണ്ടും അപേക്ഷിക്കേണ്ടതില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona