കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ: ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് താത്കാലിക നിയമനം
നിലവിൽ ഒഴിവുള്ള ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികയിലേക്കു ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫിസറുടെ അധികാര പരിധിയിൽപ്പെട്ട സ്ഥാപനങ്ങളിൽ നിലവിൽ ഒഴിവുള്ള ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികയിലേക്കു ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.
എ.എൻ.എം. കോഴ്‌സ് പാസായ, കേരള നഴ്‌സിങ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, എസ്.എസ്.എൽസി, പ്ലസ്ടു, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂൺ 14നു മുൻപ് dmohealt...@gmail.com എന്ന ഇ-മെയിലിൽ അപേക്ഷിക്കണം. അഭിമുഖം നടത്തുന്ന തീയതി അപേക്ഷകരെ ഫോൺ മുഖാന്തിരം അറിയിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona