Appointments : വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ, ക്ലാർക്ക്, എൽ.ഡി ടൈപ്പിസ്റ്റ് നിയമനങ്ങൾ; വിശദാംശങ്ങളറിയാം
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ എറണാകുളം മേഖലാ ഓഫീസിൽ വിവിധ തസ്തികകളില്‍ ഒഴിവുകള്‍
തിരുവനന്തപുരം: കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ എറണാകുളം മേഖലാ ഓഫീസിൽ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ തസ്തികയിലും (ശമ്പള സ്‌കെയിൽ 50,200 - 1,05,300), ബോർഡിന്റെ തിരുവനന്തപുരത്തെ ചീഫ് ഓഫീസ്, എറണാകുളം മേഖലാ ഓഫീസ് എന്നിവിടങ്ങളിൽ ക്ലാർക്ക് (ശമ്പള സ്‌കെയിൽ 26,500 - 60,700) തസ്തികയിലേക്കും, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളിൽ എൽ.ഡി ടൈപ്പിസ്റ്റ് തസ്തികയിലേക്കും (ശമ്പള സ്‌കെയിൽ 26,500-60,700) അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. വകുപ്പ് മേധാവിയുടെ നിരാക്ഷേപപത്രം സഹിതം താഴെ പറയുന്ന മേൽവിലാസത്തിൽ നിശ്ചിത ഫോമിൽ അപേക്ഷ ജനുവരി 31നു മുമ്പ് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്, കെ.സി.പി. ബിൽഡിംഗ്, ആര്യശാല, തിരുവനന്തപുരം-695036.
വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനം
സർവേയും ഭൂരേഖയും വകുപ്പിൽ ഡിജിറ്റൽ സർവേ മിഷൻ സ്റ്റേറ്റ് ലെവൽ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിൽ (SPMU) വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ജി.ഐ.എസ് എക്‌സ്‌പെർട്ട്, ഐ.റ്റി മാനേജർ, പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റ് തസ്തികകളിൽ ഒന്നു വീതം ഒഴിവാണുള്ളത്. അപേക്ഷിക്കേണ്ട വിധം, യോഗ്യത, പ്രായപരിധി തുടങ്ങിയ വിശദ വിവരങ്ങൾ www.dslr.kerala.gov.in ൽ ലഭിക്കും. അപേക്ഷ ജനുവരി 15 വരെ സ്വീകരിക്കും.