JEE Main Exam Registration : ജെഇഇ മെയിൻ പരീക്ഷ രജിസ്ട്രേഷൻ മാർച്ച് 31 വരെ; പരീക്ഷ ഏപ്രിൽ മെയ് മാസങ്ങളിൽ
ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ വെബ്‌സൈറ്റിലൂടെ ജെഇഇ രജിസ്റ്റർ ചെയ്യാം
ദില്ലി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) (National Testing Agency) ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) (Joint Entrance Examination)മെയിൻ 2022 ഒന്നും രണ്ടും ഘട്ടങ്ങളുടെ വിശദമായ (Detailed Schedule) ഷെഡ്യൂൾ അതിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പുറത്തിറക്കി. പരീക്ഷയുടെ തീയതി jeemain.nta.nic.in ൽ ലഭ്യമാണ്. (NTA) നാഷണൽ ടെസ്റ്റിംഗ് ഏജൻസി പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, ജെഇഇ മെയിൻ 2022 ഒന്നാം ഘട്ടം ഏപ്രിൽ 16, 17, 18, 19, 20, 21 തീയതികളിലും ജെഇഇ മെയിൻ രണ്ടാം ഘട്ടം മെയ് 24, 25, 26, 27, 28, 29 തീയതികളിലും നടത്തും.
ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ jeemain.nta.nic.in എന്ന വെബ്‌സൈറ്റിലൂടെ ജെഇഇ രജിസ്റ്റർ ചെയ്യാം. ജെഇഇ മെയിൻ 2022 ന്റെ രജിസ്ട്രേഷൻ നടപടികൾ നിലവിൽ നടന്നു കൊണ്ടിരിക്കുകയാണ്. മാർച്ച് 1 നാണ് രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചത്. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 2022 മാർച്ച് 31 ആണ്.
കഴിഞ്ഞ വര്‍ഷം ജെഇഇ മെയിന്‍ പരീക്ഷ 4 ഘട്ടമായാണ് നടത്തിയത്. കോവിഡ് സാഹചര്യങ്ങള്‍ മെച്ചപ്പെട്ട പശ്ചാത്തലത്തില്‍ ഇക്കുറി രണ്ട് തവണയാക്കി പരീക്ഷ ചുരുക്കുകയാണെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം. ജെഇഇ മെയിൻ 2022 യോഗ്യതഎഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് പ്രായപരിധിയില്ല, എന്നാൽ ഉദ്യോഗാർത്ഥികൾ അവർ പ്രവേശനം നടത്തുന്ന സ്ഥാപനത്തിന്റെ പ്രായ മാനദണ്ഡം പാലിക്കേണ്ടതുണ്ടെന്ന് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ, ഉദ്യോഗാർത്ഥി 2020, 2021-ൽ 12-ാം ക്ലാസ്/തത്തുല്യ പരീക്ഷ പാസായിരിക്കണം അല്ലെങ്കിൽ 2022-ൽ തത്തുല്യ പരീക്ഷക്ക് ഹാജരാകണം.
പ്ലംബർ അപ്രന്റീസ് ഒഴിവ്
തിരുവനന്തപുരത്തെ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് (അസ്ഥിവൈകല്യം) പ്ലംബർ അപ്രന്റീസ് ഒഴിവ് ഉണ്ട്. എസ്.എസ്.എൽ.സി പാസായവരും പ്ലംബർ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ പ്രൊവിഷണൽ എൻ.ടി.സി ഉള്ളവർക്കും അപേക്ഷിക്കാം. സ്റ്റൈപന്റ്: പ്രതിമാസം 7700 രൂപ. വയസ്: 18-30 (ഒ.ബി.സി- 33, എസ്.സി/ എസ്.ടി- 35), ഭിന്നശേഷിക്കാർക്ക് 10 വയസ് ഇളവ് ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ മാർച്ച് എട്ടിനു മുൻപ് പേര് രജിസ്റ്റർ ചെയ്യണം