ജെഇഇ മെയിൻ നാലാം സെഷൻ പരീക്ഷയുടെ ഉത്തര സൂചിക പുറത്തിറങ്ങി
ഉത്തരസൂചികയ്ക്ക് എതിരായി വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 8 വരെ ആക്ഷേപങ്ങൾ ഉന്നയിക്കാൻ കഴിയും.
ന്യൂഡൽഹി: JEE മെയിൻ നാലാം സെഷൻ പരീക്ഷയുടെ ഉത്തര സൂചിക പുറത്തിറക്കി. നാഷണൽ ടെസ്റ്റിംഗ് ഏജൻസി http://jeemain.nta.nic.in വഴിയാണ് ഉത്തര സൂചിക പ്രസിദ്ധീകരിച്ചത്. ഉത്തരസൂചികയ്ക്ക് എതിരായി വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 8 വരെ ആക്ഷേപങ്ങൾ ഉന്നയിക്കാൻ കഴിയും. വിദ്യാർത്ഥികൾക്ക് എന്തെങ്കിലും തെറ്റ് കണ്ടെത്തിയാൽ, ഓരോ ആക്ഷേപത്തിനും 200 രൂപ അടച്ച് ഉത്തരസൂചികയിൽ എതിർപ്പ് ഉന്നയിക്കാം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona