UPSC CSE : ഐഎഎസ് എന്താണെന്ന് അറിയാത്ത, ചായവിൽപനക്കാരനായ അച്ഛന്റെ മകൻ; പ്രചോദനമാണ് ദേശാൽ ദാൻ

രാജസ്ഥാനിലെ ജയ്‌സാൽമീർ നിവാസിയായ ദേശൽ ദാൻ എന്ന യുവാവിന്റെ സിവിൽ സർവ്വീസ് ആ​ഗ്രഹിക്കുന്നവർക്ക് പ്രചോദനം നൽകും.

Inspirational Story of Deshan Dan IAS

മികച്ച ജോലി ആ​ഗ്രഹിക്കുന്ന ഏതൊരു ഉദ്യോ​ഗാർത്ഥിയുടെയും സ്വപ്നം ആണ് (IAS) ഐഎഎസ്. എന്നാൽ ആ​ഗ്രഹം പോലെ, സ്വപ്നം കാണുന്ന് പോലെ അത്രയെളുപ്പമല്ല സിവിൽ സർവ്വീസിലേക്കെത്താൻ. അത്തരമൊരു ബുദ്ധിമുട്ടുള്ള പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന് വളരെയധികം പരിശ്രമവും അർപ്പണബോധവും ആവശ്യമാണ്. ഓരോ വർഷവും ലക്ഷക്കണക്കിന് കുട്ടികൾ ഇതിനായി തയ്യാറെടുക്കുന്നുണ്ടെങ്കിലും കുറച്ച് പേർ മാത്രമാണ് തിരഞ്ഞെടുക്കപ്പെടുന്നത്. പ്രത്യേക ബിരുദങ്ങളോ ഫീസോ ആവശ്യമില്ലാത്തതിനാൽ എല്ലാ പശ്ചാത്തലത്തിൽ നിന്നുമുള്ള ഉദ്യോ​ഗാർത്ഥികളും ഈ പരീക്ഷക്ക് അപേക്ഷിക്കാറുണ്ട്. കഠിനാധ്വാനം ചെയ്ത് പഠിക്കാനുള്ള മനസ്സാണ് പ്രധാനം.

രാജസ്ഥാനിലെ ജയ്‌സാൽമീർ നിവാസിയായ ദേശൽ ദാൻ എന്ന യുവാവിന്റെ സിവിൽ സർവ്വീസ് ആ​ഗ്രഹിക്കുന്നവർക്ക് പ്രചോദനം നൽകും.  സാമ്പത്തിക പ്രതിസന്ധിയിലായിട്ടും മനസ്സ് തളരാതെ ഐഎഎസ് ഉദ്യോഗസ്ഥനായ വ്യക്തിയാണ് ഈ യുവാവ്. കുട്ടിക്കാലം മുതൽ ഐഎഎസ് ഓഫീസറാകണമെന്നായിരുന്നു ദേശാൽ ദാന്റെ ആഗ്രഹം. അച്ഛൻ ഒരു ചെറിയ ഫാമിന്റെ ഉടമയായിരുന്നു, കുടുംബം പോറ്റാൻ ചായ വിൽപനയും നടത്തിയിരുന്നു. ദേശാലിന് ഏഴ് സഹോദരങ്ങൾ ഉണ്ടായിരുന്നു, അവരെല്ലാം അച്ഛനെയും അമ്മയെയും ജോലിയിൽ സഹായിച്ചു.  കുട്ടിക്കാലം മുതൽ പഠനത്തിൽ മിടുക്കനായിരുന്നു. തനിക്ക് അഭിമുഖീകരിക്കേണ്ടി വന്ന വെല്ലുവിളികൾക്കിടയിലും അദ്ദേഹം തന്റെ തയ്യാറെടുപ്പ് തുടരാനുള്ള ഒരേയൊരു കാരണം ഇതാണ്.

2017-ൽ തന്റെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) പാസ്സായ ദേശാൽ തന്റെ കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് ഇരുപത്തിനാലാമത്തെ വയസ്സിൽ ടോപ്പർമാരുടെ പട്ടികയിൽ ഇടം നേടി. യുപിഎസ്‌സി തയ്യാറെടുപ്പിനായി ജെയ്‌സാൽമീറിൽ നിന്ന് ഡൽഹിയിലേക്ക് ദേശാൽ മാറിയപ്പോൾ, തന്റെ പക്കൽ ആവശ്യത്തിന് പണമോ സമയമോ ഇല്ലായിരുന്നുവെന്നും ഐഎഎസ് എന്ന ആ​ഗ്രഹം മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ രാവും പകലും കഠിനാധ്വാനം ചെയ്തു പഠിച്ചു.  ഒടുവിൽ ഐഎഎസ് ഉദ്യോഗസ്ഥനായി.

ഐഎഎസ് ഉദ്യോഗസ്ഥൻഎന്നാൽ എന്താണെന്ന് പോലും ദേശാലിന്റെ പിതാവിന് അറിയില്ലായിരുന്നു. ആളുകൾ തന്റെ മകനെ ബഹുമാനിക്കുന്നുവെന്നും അവൻ ജീവിതത്തിൽ വലിയ എന്തോ ഒന്ന് നേടിയിട്ടുണ്ടെന്നും മാത്രമേ ആ പിതാവിന് അറിയുമായിരുന്നുള്ളൂ.. ദേശാലിന്റെ ജ്യേഷ്ഠനും അദ്ദേഹത്തിന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചു. ദെശാലിന്റെ ഏഴ് സഹോദരങ്ങളിൽ രണ്ടാമത്തെയാളായിരുന്നു അദ്ദേഹം. 
 

Latest Videos
Follow Us:
Download App:
  • android
  • ios