IHRD Examination : ഐ.എച്ച്.ആര്‍.ഡി സെമസ്റ്റർ പരീക്ഷകള്‍ ; രജിസ്ട്രേഷൻ ഈ മാസം 11 വരെ

 കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടക്കുന്ന പരീക്ഷക്കായി  വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്ന സെന്ററില്‍ ഈ മാസം 11വരെ ഫൈന്‍ കൂടാതെയും, ഈ മാസം 15വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. 

IHRD Examinations starts from this month

പത്തനംതിട്ട: ഐ.എച്ച്.ആര്‍.ഡി (IHRD Examinations) നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്‍ഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) കോഴ്‌സ് റഗുലര്‍ (2021 സ്‌കീം) ,ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൌണ്ടിംഗ് (ഡി.സി.എഫ്.എ) സപ്ലിമെന്ററി (2020 സ്‌കീം) എന്നീ കോഴ്‌സുകളുടെ സെമസ്റ്റര്‍ പരീക്ഷ ഈ മാസം നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടക്കുന്ന പരീക്ഷക്കായി  വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്ന സെന്ററില്‍ ഈ മാസം 11വരെ ഫൈന്‍ കൂടാതെയും, ഈ മാസം 15വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷനുള്ള അപേക്ഷാഫാറം സെന്ററില്‍ നിന്നും ലഭിക്കും. പരീക്ഷാ ടൈംടേബിള്‍, വിശദവിവരങ്ങള്‍ എന്നിവയ്ക്ക് www.ihrd.a-c.inഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471 2322985, 0471 2322501.

Kerala PSC : 140 തസ്തികകളിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു; അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 2

PSC Training : സൗജന്യ പി.എസ്.സി മത്സര പരീക്ഷാ പരിശീലനം; ജനുവരി 12 മുതൽ; ആദ്യ 100 പേർക്ക് പ്രവേശനം
 

 

 

Latest Videos
Follow Us:
Download App:
  • android
  • ios