പ്ലസ് ടു മൂല്യനിർണയത്തിന് വ്യത്യസ്ത ഫോർമുലയുമായി ഐസിഎസ്ഇ; ആറ് വർഷത്തെ മാർക്ക് പരിഗണിക്കും

ആറ് വർഷത്തെ മാർക്ക് പരിഗണിക്കാനാണ് തീരുമാനം. പത്താംക്ളാസിലെ പ്രോജക്ട്, പ്രാക്ടിക്കൽ എന്നിവയും കണക്കിലെടുക്കും. ഇതുസംബന്ധിച്ച ഹർജിയിൽ സുപ്രീംകോടതി തിങ്കളാഴ്ച വാദം കേൾക്കും.

icse with different formula for plus two assessment six year marks will be considered

ദില്ലി: പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ പ്ലസ് ടു മൂല്യനിർണയത്തിനായി വ്യത്യസ്ത ഫോർമുല മുന്നോട്ട് വച്ച് ഐസിഎസ്ഇ. ആറ് വർഷത്തെ മാർക്ക് പരിഗണിക്കാനാണ് തീരുമാനം. പത്താംക്ളാസിലെ പ്രോജക്ട്, പ്രാക്ടിക്കൽ എന്നിവയും കണക്കിലെടുക്കും. ഇതുസംബന്ധിച്ച ഹർജിയിൽ സുപ്രീംകോടതി തിങ്കളാഴ്ച വാദം കേൾക്കും.

സിബിഎസ്ഇയുടെ ഫോർമുലയിൽ വിജ‌ഞാപനം ഇറക്കുന്നതിന് തടസ്സമില്ലെന്ന് കോടതി വിധിച്ചിട്ടുണ്ട്. സിബിഎസ്ഇ മുന്നോട്ട് വച്ച ഫോർമുല കോടതി അംഗീകരിക്കുകയായിരുന്നു. പരീക്ഷ എഴുതാൻ ആഗ്രഹമുള്ളവർക്ക് അതിന് അവസരം നൽകാം. പരീക്ഷയ്ക്കുള്ള സമയക്രമം നിശ്ചയിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു. ഫല പ്രഖ്യാപനം വൈകുന്നതിൽ വിദ്യാർത്ഥികൾ ആശങ്ക അറിയിച്ചു. ഫല പ്രഖ്യാപനം വൈകുന്നത് ഉന്നത വിദ്യാഭ്യാസത്തെ ബാധിക്കുമെന്ന് വിദ്യാർത്ഥികളുടെ അഭിഭാഷകർ കോടതിയിൽ പറഞ്ഞു. 

സിബിഎസ്ഇ 12 ക്ളാസ് പരീക്ഷയുടെ ഫല പ്രഖ്യാപം ജൂലായ് 31ന് എന്നാണ് എജി കോടതിയെ അറിയിച്ചത്. സിബിഎസ്ഇ 30-30-40 വെയിറ്റേജ് ഫോർമുല തയ്യാറാക്കിയതായാണ് അറ്റോർണി ജനറൽ അറിയിച്ചത്. 30 ശതമാനം വെയിറ്റേജ് പത്താം ക്ളാസിനും 30 ശതമാനം 11 ക്ളാനും 40 ശതമാനം 12 ക്ളാസ് ഇൻറേണൽ പ്രാക്ടിക്കൽ വെയിറ്റേജും കണക്കാക്കും. വിദഗ്ധരായ അദ്ധ്യാപകരായിരിക്കും മാർക്ക് പരിഗണിക്കുക. റിസൽറ്റ് സമിതിയിൽ രണ്ട് വിഷയ വിദഗ്ധരായ അദ്ധ്യാപകർ ഉണ്ടാകും. 10-11 ക്ളാസുകളിലെ വിഷയങ്ങളിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച മൂന്ന് വിഷയങ്ങളിലെ മാർക്കായിരിക്കും വെയിറ്റേജിന് പരിഗണിക്കുക. 

സംസ്ഥാന സിലബസ് 12 ക്ളാസ് പരീക്ഷകൾ കൂടി മാറ്റിവെക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി അഭിപ്രായം തേടി. നാല് സംസ്ഥാനങ്ങൾ പരീക്ഷ റദ്ദാക്കിയിട്ടില്ലെന്ന് ഹർജിക്കാർ പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Latest Videos
Follow Us:
Download App:
  • android
  • ios