Central Universities : കേന്ദ്ര സർവ്വകലാശാലകളിൽ ഒഴിഞ്ഞു കിടക്കുന്നത് ‌പകുതിയോളം SC, ST അധ്യാപക തസ്തികകൾ

ഇന്ത്യയിലെ കേന്ദ്രസർവ്വകലാശാലകളിൽ എസ്‌സി, എസ്‌ടി വിഭാഗങ്ങളിൽ നിന്നുള്ള ഫാക്കൽറ്റി അംഗങ്ങൾക്കായി സംവരണം ചെയ്‌ത ആകെ തസ്തികകളുടെ പകുതിയോളം ഒഴിഞ്ഞുകിടക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. 

half of the vacancies in Central Universities are for SC and ST teaching posts

ദില്ലി: ഇന്ത്യയിലെ കേന്ദ്രസർവ്വകലാശാലകളിൽ (Central Universities) എസ്‌സി, എസ്‌ടി (SC and ST) വിഭാഗങ്ങളിൽ നിന്നുള്ള ഫാക്കൽറ്റി അംഗങ്ങൾക്കായി (Faculty Members) സംവരണം ചെയ്‌ത ആകെ തസ്തികകളുടെ പകുതിയോളം ഒഴിഞ്ഞുകിടക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ലോക്‌സഭയിൽ ചോദ്യോത്തരവേളയിലാണ് വിദ്യാഭ്യാസ മന്ത്രി ആണ് ഈ വിവരം വെളിപ്പെടുത്തിയത്. കേന്ദ്ര സർവ്വകലാശാലകളിൽ പട്ടികജാതി ഉദ്യോഗാർത്ഥികൾക്കായി സംവരണം ചെയ്തിട്ടുള്ള 2,272 അദ്ധ്യാപക തസ്തികകളിൽ 1,015 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. എസ്ടി വിഭാഗക്കാർക്ക് സംവരണം ചെയ്ത 1,154 തസ്തികകളിൽ 590 എണ്ണം ഇതുവരെ നികത്തിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം പങ്കിട്ട കണക്കുകൾ വെളിപ്പെടുത്തി. 

ഫാക്കൽറ്റി തസ്തികകളിൽ ഒബിസി വിഭാഗക്കാർക്ക് 27 ശതമാനവും പട്ടികജാതിക്കാർക്ക് 15 ശതമാനവും പട്ടികവർഗക്കാർക്ക് 7.5 ശതമാനവും സംവരണം നടപ്പാക്കണമെന്ന് കേന്ദ്ര നിയമം പറയുന്നു.  എൻഐടികളിൽ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) 562 പട്ടികജാതി തസ്തികകളും 152 എസ്ടി തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണെന്നും ഐഐടികളിൽ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) എസ്സി, എസ്ടി വിഭാഗങ്ങൾക്കായി യഥാക്രമം 183, 32 തസ്തികകൾ സംവരണം ചെയ്തിട്ടുണ്ടെന്നും ഡാറ്റയിൽ വ്യക്തമാക്കുന്നു. 

ഇഗ്‌നോയിൽ, എസ്‌സി വിഭാഗം ഉദ്യോഗാർത്ഥികൾക്കായി സംവരണം ചെയ്തിരിക്കുന്ന 54 അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. എസ് ടി വിഭാ​ഗത്തിന് 26 തസ്തികകളാണ് സംവരണം ചെയ്തിട്ടുള്ളത്.  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിലും സമാനമായ പ്രവണതയാണ് ഉള്ളതെന്ന ഡേറ്റയിൽ പറയുന്നു.  എസ്‌സി വിഭാ​ഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന 63 ശതമാനം അധ്യാപക തസ്തികകളും എസ്ടി വിഭാഗക്കാർക്കായി സംവരണം ചെയ്തിട്ടുള്ള 88 ശതമാനം തസ്തികകളും ഇപ്പോഴും നികത്തിയിട്ടില്ല. പഠന-അദ്ധ്യാപന വിടവ് കുറയ്ക്കുന്നതിനായി ഒക്‌ടോബർ അവസാനത്തോടെ ഒഴിവുള്ള 6000 അധ്യാപക തസ്തികകൾ നികത്താൻ ഐഐഎമ്മുകളും ഐഐടികളും പോലെയുള്ള നാൽപ്പതോളം കേന്ദ്രസർവകലാശാലകൾക്ക് ഓഗസ്റ്റിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു. 
 

Latest Videos
Follow Us:
Download App:
  • android
  • ios