സൈബർശ്രീ സി-ഡിറ്റ് നടപ്പിലാക്കുന്ന സൗജന്യ പരിശീലനം; ഒക്ടോബർ 22 അവസാന തീയതി
ഏതെങ്കിലും വിഷയത്തിൽ ബിരുദം/ മൂന്നു വർഷ ഡിപ്ലോമ/ എൻജിനിയറിങ് പാസ്സായവർക്കും കോഴ്‌സ് പൂർത്തീകരിച്ചവർക്കും അവസരം. പ്രായപരിധി 21-26 വയസ്സ്.
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് വേണ്ടി സൈബർശ്രീ സി-ഡിറ്റ് നടപ്പിലാക്കുന്ന ഹരിപ്പാട് സബ് സെന്ററിൽ ഡിജിറ്റൽ പ്രിന്റ് ആന്റ് വെബ്ഡിസൈൻ, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻസ് മാനേജ്‌മെന്റ് സൗജന്യ പരിശീലന പരിപാടിയിലേക്ക് പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദം/ മൂന്നു വർഷ ഡിപ്ലോമ/ എൻജിനിയറിങ് പാസ്സായവർക്കും കോഴ്‌സ് പൂർത്തീകരിച്ചവർക്കും അവസരം. പ്രായപരിധി 21-26 വയസ്സ്.
വിശദ വിവരങ്ങൾ www.cybersri.org യിൽ ലഭ്യമാണ്. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ cybersriharipad@gmail.com ലേക്കോ പ്രോജക്ട് മാനേജർ, സൈബർശ്രീ പ്രോജക്ട്, സി- ഡിറ്റ് , ചിത്രാഞ്ജലി ഹിൽസ്, തിരുവല്ലം പോസ്റ്റ്, തിരുവനന്തപുരം 695027 എന്ന വിലാസത്തിലോ 22നകം അയയ്ക്കണം. ഫോൺ: 9895478273, 9895788334.