Job Fair : പട്ടികജാതി/ വർഗക്കാർക്ക് സൗജന്യ തൊഴിൽമേള; മാർച്ച് 13 ന് ആരംഭിക്കും

 തിരുവനന്തപുരം കൈമനം ഗവൺമെന്റ് വനിത പോളിടെക്‌നിക്ക് കോളേജിൽ 13ന് രാവിലെ 9.30ന് തൊഴിൽമേള ആരംഭിക്കും

free job fair for sc st aspirants

തിരുവനന്തപുരം:  കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/ പട്ടികവർഗക്കാരായ (National Employment Service Centre) തൊഴിൽരഹിതർക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിക്കുന്നതിന് (Job Fair) തൊഴിൽമേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം കൈമനം ഗവൺമെന്റ് വനിത പോളിടെക്‌നിക്ക് കോളേജിൽ 13ന് രാവിലെ 9.30ന് തൊഴിൽമേള ആരംഭിക്കും. തൊഴിൽ മേളയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്. 

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പട്ടികജാതി/ പട്ടികവർഗക്കാരായ ഉദ്യോഗാർഥികൾ https://forms.gle/x4rVExaRBbEae35s7 എന്ന ലിങ്കിൽ മാർച്ച് 9നകം രജിസ്റ്റർ ചെയ്യണം. വയസ്, ജാതി, യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി മേള നടക്കുന്ന കേന്ദ്രത്തിൽ രാവിലെ എത്തണം. തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിന് ഫീസ് നൽകേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക്: നാഷണൽ കരീർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടി ട്രിവാൻഡ്രം ഫെയ്‌സ്ബുക്ക് പേജിലോ 0471-2332113/ 8304009409 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണം.

നാഷണൽ ടാലന്റ് സെർച്ച്  പരീക്ഷാ പരിശീലനത്തിന് തുടക്കമായി
 തിരൂർ വിദ്യാഭ്യാസ ജില്ലയിൽ നാഷണൽ ടാലന്റ് സെർച്ച് പരീക്ഷാ പരിശീലന പദ്ധതിക്ക് തുടക്കമായി.എഴൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി മലയാളം സർവകലാശാല വൈസ് ചാൻസലർ അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു. തിരൂർ നഗരസഭാ വൈസ് ചെയർമാൻ പി.രാമൻകുട്ടി അധ്യക്ഷനായി.എൻ.ടി. എസ് പരീക്ഷ വിജയിച്ച ബി.എച്ച്.എസ്.എസ് മാവണ്ടിയൂരിലെ എസ്.കീർത്തനക്ക് വൈസ് ചാൻസലർ അനിൽ വള്ളത്തോൾ, തിരൂർ ഡി.ഇ.ഒ കെ.പി രമേഷ് കുമാർ എന്നിവർ ഉപഹാരം നൽകി. വിദ്യാർത്ഥികൾക്കുള്ള ക്ലാസ് മത്സര പരീക്ഷ ട്രെയിനർ എം.കൃഷ്ണകുമാറും അധ്യാപകർക്കുള്ള ക്ലാസ് ഫോർമർ സിവിൽ സർവീസ് ഫാക്കൽറ്റി അംഗം കെ.എ മുനീറും നൽകി. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിന്റെ ഭാഗമായാണ് നാഷണൽ ടാലന്റ് സെർച്ച് പരീക്ഷാ പരിശീലന പദ്ധതി നടപ്പിലാക്കുന്നത്.

 

Latest Videos
Follow Us:
Download App:
  • android
  • ios