Employment Training : നിർധന വിദ്യാർഥികൾക്ക് സൗജന്യ തൊഴിൽ പരിശീലനം; എസ്.എസ്.എൽ.സി യോഗ്യത

ഫീൽഡ് ടെക്‌നീഷ്യൻ ആൻഡ് അദർ ഹോം അപ്ലിയൻസ് കോഴ്‌സാണ് സംഘടിപ്പിക്കുന്നത്. 

free employment training for poor students

തിരുവനന്തപുരം:  കേന്ദ്രസർക്കാർ പദ്ധതിയായ ദേശീയ നഗര ഉപജീവന പദ്ധതിയുടെ (എൻ.യു.എൽ.എം) കീഴിൽ തിരുവനന്തപുരം പിഎംജി ജംഗ്ഷനിൽ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡിയുടെ അനുബന്ധ സ്ഥാപനമായ (model finishing school) മോഡൽ ഫിനിഷിങ് സ്‌കൂൾ മാർച്ച് അവസാന വാരം ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിൽ (free employment course) അപേക്ഷ ക്ഷണിച്ചു. ഫീൽഡ് ടെക്‌നീഷ്യൻ ആൻഡ് അദർ ഹോം അപ്ലിയൻസ് കോഴ്‌സാണ് സംഘടിപ്പിക്കുന്നത്. എസ്.എസ്.എൽ.സി (350 മണിക്കൂർ) യാണ് യോഗ്യത. പ്രായം 18-35 വരെ. കാലാവധി മൂന്നു മാസം.

അപേക്ഷകർ തിരുവനന്തപുരം കോർപ്പറേഷൻ, നെടുമങ്ങാട്, നെയ്യാറ്റിൻകര, കഴക്കൂട്ടം, ആറ്റിങ്ങൽ എന്നീ മുൻസിപ്പാലിറ്റി പരിധിയിൽ സ്ഥിര താമസക്കാരും ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവരോ അല്ലെങ്കിൽ ഒരുലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബവരുമാനം ഉള്ളവരോ ആയിരിക്കണം. താത്പര്യമുള്ള അപേക്ഷകർ 0471 2307733, 8547005050 എന്നീ നമ്പറുകളിൽ മോഡൽഫിനിഷിങ്ങ് സ്‌കൂൾ ഓഫീസുമായോ അല്ലെങ്കിൽ താമസിക്കുന്ന മുൻസിപ്പാലിറ്റി / കോർപ്പറേഷനനിലെ എൻ.യു.എൽ.എം ഓഫീസുമായോ ബന്ധപ്പെടണം.

പട്ടികജാതി വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ സൗജന്യ പരിശീലനം
പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പ്ലസ് ടു/ ഡിഗ്രി/ ഡിപ്ലോമ/ ബി.ടെക്/ എം.സി.എ കഴിഞ്ഞ പട്ടികജാതി വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളഡ്ജ് സെന്ററിലാണ് സൗജന്യ റസിഡൻഷ്യൽ കോഴ്‌സുകൾ നടത്തുന്നത്.  നിബന്ധനകൾക്ക് വിധേയമായി പഠന കാലയളവിൽ റെസിഡൻഷ്യൽ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യത്തോടൊപ്പം ഭക്ഷണവും പ്രതിമാസ സ്റ്റൈപ്പന്റും നൽകും.  അപേക്ഷകൾ തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിൽ 15നകം ലഭിക്കണം.  കൂടുതൽ വിവരങ്ങൾക്ക്: 7356789991/ 9995898444.
 

Latest Videos
Follow Us:
Download App:
  • android
  • ios