വിദേശത്ത് തൊഴിൽ നേടാൻ ആ​ഗ്രഹിക്കുന്നുണ്ടോ? ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം

വിദേശത്ത് തൊഴിൽ നേടുന്നതിന് യാത്രാ ടിക്കറ്റിനും വിസ സംബന്ധമായ ചെലവുകൾക്കും ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

financial help for job abroad

കോട്ടയം: അഭ്യസ്തവിദ്യരും തൊഴിൽ നൈപുണ്യപരിശീലനം ലഭിച്ചതുമായ പട്ടികജാതി വിഭാഗം യുവതീയുവാക്കൾക്ക് വിദേശത്ത് (jobs abroad) തൊഴിൽ നേടുന്നതിന് യാത്രാ ടിക്കറ്റിനും വിസ സംബന്ധമായ ചെലവുകൾക്കും ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് (financial assistance) അപേക്ഷ ക്ഷണിച്ചു. 1,00,000 രൂപയാണ് ധനസഹായം അനുവദിക്കുക. 20നും 50 നും മദ്ധ്യേ പ്രായവും കുടുംബ വാർഷിക വരുമാനം 2,50,000 രൂപയിൽ  താഴെയുള്ളവരുമാകണം. വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ഇന്ത്യൻ പാസ്‌പോർട്ട്, വിസ, വിദേശ തൊഴിൽ ദാതാവിൽ ലഭിച്ച കരാർ പത്രം, റസിഡന്റ് ഐഡന്റിറ്റി കാർഡ്, ഫ്‌ളൈറ്റ് ടിക്കറ്റ്, ജോയിനിംഗ് ലെറ്റർ, ബാങ്ക് പാസ്ബുക്ക് പകർപ്പ് എന്നിവ സഹിതം അപേക്ഷ നൽകണം. അപേക്ഷാ ഫോറം ബ്ലോക്ക്/ നഗരസഭ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കും.  വിശദവിവരത്തിന് ഫോൺ: 0481 -2562503.

നാഷണൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി പ്രവേശന പരീക്ഷ വിജ്ഞാപനം മെയ് 18 ന്

പ്രീ മെട്രിക് ഹോസ്റ്റൽ പ്രവേശനം: അപേക്ഷിക്കാം
കോട്ടയം: ളാലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിനുകീഴിൽ പാലായിൽ പ്രവർത്തിക്കുന്ന പെൺകുട്ടികൾക്കുള്ള പ്രീ മെട്രിക് ഹോസ്റ്റലിൽ ഈ അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ചു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കാണ് പ്രവേശനം. മേയ് 25 വരെ അപേക്ഷിക്കാം. ഹോസ്റ്റലിൽ കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനായി എല്ലാ വിഷയങ്ങൾക്കും പ്രത്യേക അധ്യാപകരുടെ സേവനമുണ്ട്. റസിഡന്റ് ട്യൂട്ടർമാരുടെ സേവനം, സമീകൃത ആഹാരം, സ്‌കൂൾ ഹോസ്റ്റൽ യൂണിഫോമുകൾ, വൈദ്യപരിശോധന, കൗൺസിലിംഗ്, ലൈബ്രറി സൗകര്യം, പോക്കറ്റ് മണി, സ്റ്റേഷനറി, യാത്രാക്കൂലി തുടങ്ങിയ സേവനങ്ങൾ ലഭിക്കും. വിശദവിവരത്തിന് ഫോൺ: 8547630067 ഇമെയിൽ : scddlalam@gmail.com

Latest Videos
Follow Us:
Download App:
  • android
  • ios