EXIM Bank Recruitment : എക്‌സിം ബാങ്ക് റിക്രൂട്ട്‌മെന്റ് മാനേജ്മെന്റ് ട്രെയിനീ ഒഴിവുകൾ; അവസാന തീയതി മാർച്ച് 14
ബാങ്കിൽ ഒരു വർഷത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ശേഷം മാനേജ്‌മെന്റ് ട്രെയിനികൾ ഗ്രേഡ്/സ്‌കെയിൽ ജൂനിയർ മാനേജ്‌മെന്റ് (ജെഎം) I-ൽ ഡെപ്യൂട്ടി മാനേജരായി നിയമിക്കും.
ദില്ലി: എക്‌സിം ബാങ്ക്, (EXIM Bank)മാനേജ്‌മെന്റ് ട്രെയിനീസ് തസ്തികകളിലേക്കുള്ള (Managemnt TRainees) റിക്രൂട്ട്‌മെന്റിനായി ഔദ്യോഗിക വെബ്‌സൈറ്റായ eximbankindia.in-ൽ അപേക്ഷ ക്ഷണിച്ചു. ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 മാർച്ച് 14 ആണ്. കോർപ്പറേറ്റ് ലോൺസ് ആന്റ് അഡ്വാൻസ്/ പ്രോജക്ട് ഫിനാൻസ്/ ക്രെഡിറ്റ് ലൈൻസ്/ ഇന്റേണൽ ക്രെഡിറ്റ് ഓഡിറ്റ്/ റിസ്ക് മാനേജ്മെന്റ്/ കംപ്ലയൻസ്/ ട്രഷറി, അക്കൗണ്ടുകൾ, അനുബന്ധ തൊഴിൽ പ്രൊഫൈലുകൾ എന്നിവയിൽ ബാങ്കിന്റെ ആവശ്യകത അനുസരിച്ച് തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികളെ ഇന്ത്യയിൽ എവിടെയും നിയമനം നൽകും. ബാങ്കിൽ ഒരു വർഷത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ശേഷം മാനേജ്‌മെന്റ് ട്രെയിനികൾ ഗ്രേഡ്/സ്‌കെയിൽ ജൂനിയർ മാനേജ്‌മെന്റ് (ജെഎം) I-ൽ ഡെപ്യൂട്ടി മാനേജരായി നിയമിക്കും.
യുആർ - 13, എസ്‌സി - 4, എസ്ടി - 2, OBC (നോൺ-ക്രീമി ലെയർ) - 6, EWS - 2, പിഡബ്ല്യുഡി - 1 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. അപേക്ഷ നടപടികൾ ആരംഭിച്ച തീയതി ഫെബ്രുവരി 25 ആണ്. പരീക്ഷാ ഫീസും അപേക്ഷയും സമർപ്പിക്കേണ്ട അവസാന ദിവസം – മാർച്ച് 14, 2022. എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനുമായി താൽക്കാലികമായി നിശ്ചയിച്ച മാസം ഏപ്രിലാണ്.
എംബിഎ/പിജിഡിബിഎ, അംഗീകൃത സർവകലാശാല/ സ്ഥാപനം അല്ലെങ്കിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാരിൽ (സിഎ) ഫിനാൻസിൽ സ്പെഷ്യലൈസേഷൻ ഉള്ളവർക്ക് അപേക്ഷിക്കാം. എംബിഎ/പിജിഡിബിഎ കോഴ്സ് കുറഞ്ഞത് 2 വർഷത്തെ മുഴുവൻ സമയ ദൈർഘ്യമുള്ളതായിരിക്കണം. ഒരു അംഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്ന് ഫിനാൻസിൽ സ്പെഷ്യലൈസേഷൻ വേണം. സിഎയാണെങ്കിൽ പ്രൊഫഷണൽ പരീക്ഷ പാസായാൽ മതി.
ബിരുദത്തിലും ബിരുദാനന്തര ബിരുദത്തിലും കുറഞ്ഞത് 60% മൊത്തം മാർക്ക് / തത്തുല്യമായ ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റുകൾ (CGPA) ഉണ്ടായിരിക്കണം. അപേക്ഷകർ അഭിമുഖത്തിന് ഹാജരാകുമ്പോഴോ ബാങ്കിൽ ചേരുമ്പോഴോ കുറഞ്ഞത് 60% മാർക്കോടെ യോഗ്യത നേടിയിരിക്കണം.
UR/EWS - 25 വയസ്സ്, SC/ST - 30 വയസ്സ് ഒബിസി - 28 വയസ്സ് എന്നിങ്ങനെയാണ് പ്രായപരിധി. പരിശീലന കാലയളവിൽ പ്രതിമാസം 55,000 രൂപ സ്റ്റൈപ്പൻഡ് നൽകും. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ജനറൽ, ഒബിസി - 600 രൂപ SC/ST/PWD/EWS, സ്ത്രീ ഉദ്യോഗാർത്ഥികൾ - 100 രൂപ എന്നിങ്ങനെയാണ് അപേക്ഷ ഫീസ്.