ദില്ലി സിമന്റ് കോർപറേഷനിൽ എഞ്ചിനീയർ, ഓഫീസർ ഒഴിവുകൾ; അവസാന തീയതി ജൂൺ 30
ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ബിരുദമാണ് യോഗ്യത. പ്രൊഡക്ഷൻ ഡിസിപ്ലിനിൽ എം.എസ്സി. കെമിസ്ട്രിയും പരിഗണിക്കും.
ദില്ലി: ദില്ലിയിലെ സിമന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ എൻജിനീയർ, ഓഫീസർ തസ്തികകളിൽ 46 ഒഴിവുകൾ. കരാർ നിയമനത്തിലേക്ക് ഓൺലൈനായി അപേക്ഷിക്കണം. എൻജിനീയർ- 29: ഒഴിവുകൾ: പ്രൊഡക്ഷൻ- 8, മെക്കാനിക്കൽ- 6, സിവിൽ- 3, മൈനിങ്- 4, ഇൻസ്ട്രുമെന്റേഷൻ- 4, ഇലക്ട്രിക്കൽ- 4. ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ബിരുദമാണ് യോഗ്യത. പ്രൊഡക്ഷൻ ഡിസിപ്ലിനിൽ എം.എസ്സി. കെമിസ്ട്രിയും പരിഗണിക്കും. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cciltd.in എന്ന വെബ്സൈറ്റ് കാണുക. ജൂൺ 30 ആണ് അവസാന തീയതി.
ഓഫീസർ- 7: വിവിധ വിഭാഗങ്ങളിലാണ് ഒഴിവ്.
മെറ്റീരിയൽ മാനേജ്മെന്റ്- 3: ബിരുദവും മെറ്റീരിയൽ മാനേജ്മെന്റ് എൻജിനീയറിങ് ബിരുദം/ബിരുദാനന്തരബിരുദം/ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
മാർക്കറ്റിങ്- 2: മാർക്കറ്റിങ്ങിൽ രണ്ടുവർഷത്തെ എം.ബി.എ./തത്തുല്യം. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്- 4: സി.എ./ഐ.സി.ഡബ്ല്യു.എ./ഫിനാൻസിൽ രണ്ടുവർഷത്തെ എം.ബി.എ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
ഹ്യൂമൻ റിസോഴ്സ്- 2: പേഴ്സണൽ മാനേജ്മെന്റ്/എച്ച്.ആർ./ലേബർ വെൽഫെയർ/ഐ.ആർ. എം.ബി.എ./ബിരുദാനന്തരബിരുദം/ഡിപ്ലോമ/എം.എസ്.ഡബ്ല്യു. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
കമ്പനി സെക്രട്ടറി- 1: യോഗ്യത: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ മെമ്പർഷിപ്പ്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
രാജ്ഭാഷ അധികാരി- 1: യോഗ്യത: ഹിന്ദിയിൽ ബിരുദാനന്തരബിരുദം. ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കിൽ ഇംഗ്ലീഷ് ബിരുദാനന്തരബിരുദം. ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
ലീഗൽ- 4: യോഗ്യത: മൂന്നുവർഷത്തെ എൽ.എൽ.ബി. ബിരുദം. അല്ലെങ്കിൽ അഞ്ചുവർഷത്തെ എൽ.എൽ.ബി. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.