കുട്ടികളുടെ മാനസികാരോഗ്യത്തിന് 'മക്കള്‍ക്കൊപ്പം' വിദ്യാഭ്യാസശാക്തീകരണ പരിപാടി; ഓഗസ്റ്റ് 5 മുതൽ ഒരു മാസക്കാലം
കോവിഡ് കാലത്ത് വീട്ടില്‍ കഴിയുന്ന കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്നങ്ങളെ മുന്നില്‍ കണ്ട് അവരുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും അവരുടെ പഠനത്തെ പ്രോത്സാഹിപ്പിക്കാനും രക്ഷിതാക്കള്‍ക്ക് എന്തൊക്കെ പ്രായോഗികമായി ചെയ്യാന്‍ സാധിക്കും എന്ന് മക്കള്‍ക്കൊപ്പം ക്ലാസുകളില്‍ ചര്‍ച്ച ചെയ്യും.
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ സ്‌കൂള്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്കു വേണ്ടി 'മക്കള്‍ക്കൊപ്പം' വിദ്യാഭ്യാസ ശാക്തീകരണ പരിപാടി വരുന്നു. ജില്ലാ പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് പരിപാടി നടത്തുക.
കൊവിഡ് കാലത്ത് വീട്ടില്‍ കഴിയുന്ന കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്നങ്ങളെ മുന്നില്‍ കണ്ട് അവരുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും അവരുടെ പഠനത്തെ പ്രോത്സാഹിപ്പിക്കാനും രക്ഷിതാക്കള്‍ക്ക് എന്തൊക്കെ പ്രായോഗികമായി ചെയ്യാന്‍ സാധിക്കും എന്ന് മക്കള്‍ക്കൊപ്പം ക്ലാസുകളില്‍ ചര്‍ച്ച ചെയ്യും.
ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ഒരു ദിവസം ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ക്ലാസുകള്‍ നടക്കും. ഓഗസ്റ്റ് അഞ്ചു മുതല്‍ അധ്യാപക ദിനം വരെയുള്ള ഒരു മാസക്കാലമാണ് പരിപാടി. കോഴിക്കോട് മെഡിക്കല്‍ കോളജ് മനശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മിഥുന്‍ സിദ്ധാര്‍ഥന്‍, ഇന്‍ഹാന്‍സ് ഡയറക്ടര്‍ ഡോ. കൃഷ്ണ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശീലനം നേടിയ റിസോഴ്സ് പേഴ്സണ്‍സാണ് ക്ലാസുകള്‍ നയിക്കുക. കോഴിക്കോട് ജില്ലയില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് ആവിഷ്‌കരിച്ച ഈ പദ്ധതിയുടെ വിജയവും സ്വീകാര്യതയും കണക്കിലെടുത്താണ് പത്തനംതിട്ട ജില്ലയിലും മക്കള്‍ക്കൊപ്പം പരിപാടി ഏറ്റെടുത്തത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ്. എസ് വള്ളിക്കോട് ജോയിന്റ് കണ്‍വീനറുമാണ്. അക്കാദമിക് കമ്മിറ്റി ചെയര്‍മാനായി ഡയറ്റ് പ്രിന്‍സിപ്പല്‍ വേണുഗോപാലും കണ്‍വീനറായി തോമസ് ഉഴവത്തും പ്രവര്‍ത്തിക്കും. തുടര്‍ന്ന് ഉപജില്ല, പഞ്ചായത്ത്, സ്‌കൂള്‍ തലങ്ങളിലും ഉദ്ഘാടനവും ക്ലാസുകളും നടക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona