Online Game Addiction : കുട്ടികളിലെ ഓൺലൈൻ ​ഗെയിം അഡിക്ഷന്‍; മുന്നറിയിപ്പുമായി വിദ്യാഭ്യാസമന്ത്രാലയം

ഓൺലൈൻ ഗെയിമുകൾ നിരന്തരമായി കളിക്കുന്നത് "ഗുരുതരമായ ഗെയിമിംഗ് അഡിക്ഷൻ, ഗെയിമിംഗ് ഡിസോർഡർ" എന്നിവയിലേക്ക് നയിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രാലയം മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകി.

education ministry warns parents online game addiction kids

ദില്ലി: കുട്ടികൾക്കിടയിൽ (kids) വർദ്ധിച്ചുവരുന്ന (Online Gaming Addiction) ഓൺലൈൻ ഗെയിമിംഗ് അഡിക്ഷനെതിരെ  മാതാപിതാക്കൾക്ക് (Parents) മുന്നറിയിപ്പ് (warning) നൽകി വിദ്യാഭ്യാസ മന്ത്രാലയം (Education Ministry). ഓൺലൈൻ ഗെയിമുകൾ (Online Games) നിരന്തരമായി കളിക്കുന്നത് "ഗുരുതരമായ ഗെയിമിംഗ് അഡിക്ഷൻ, ഗെയിമിംഗ് ഡിസോർഡർ" എന്നിവയിലേക്ക് നയിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രാലയം മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകി. കുട്ടികളെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാനുതകുന്ന നിർദ്ദേശങ്ങളും പുറപ്പെടുവിച്ചു. ഗെയിമിംഗ് കമ്പനികൾ  ആപ്പ് പർച്ചേസിം​ഗിലൂടെ,  കൂടുതൽ ലെവലുകൾ വാങ്ങാൻ കുട്ടിയെ വൈകാരികമായി നിർബന്ധിക്കുന്നു എന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. ​ഗെയിം മുന്നോട്ട് കൊണ്ടുപോകാൻ അവരെ  തള്ളിവിടുന്ന രീതിയിലാണ് ​ഗെയിമുകൾ രൂപകൽപന ചെയ്തിരിക്കുന്നതെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.  

ഓൺലൈനിൽ അവരുടെ സ്വകാര്യത സംരക്ഷിക്കാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുക, പേര് വെളിപ്പെടുത്താത്ത ഒരു സ്ക്രീൻ നാമം  ഉപയോഗിക്കാൻ അവരെ പ്രേരിപ്പിക്കുക. വെബ്സൈറ്റുകളിലും ഫയലുകളിലും സുരക്ഷാ ക്രമീകരണങ്ങൾ കോൺഫി​ഗർ ചെയ്യാൻ സ്പൈവെയർ, ആന്റിവൈറസ് എന്നിവ ഉപയോ​ഗിക്കുക. എല്ലാ ​ഗെയിമുകളിലുമുള്ള പ്രായപരിധി പരിശോധിക്കുക. മോശമായ പെരുമാറ്റമോ ഭീഷണിയോ നേരിടേണ്ടി വന്നാൽ അതിന്റെ റെക്കോർഡ് സൂക്ഷിക്കുകയും സൈബർ സെല്ലിൽ അറിയിക്കുകയും ചെയ്യുക.

അജ്ഞാത വെബ്‌സൈറ്റുകളിൽ നിന്ന് സോഫ്റ്റ്‌വെയറുകളും ഗെയിമുകളും ഡൗൺലോഡ് ചെയ്യരുതെന്ന് കുട്ടികളെ ഉപദേശിക്കുക. അതുപോലെ തന്നെ മണിക്കൂറുകളോളം ​ഗെയിമിൽ ചെലവഴിക്കാൻ അനുവദിക്കരുത്. കുട്ടി ഓൺലൈനിൽ എവിടെയൊക്കെ ഇടപഴകുന്നു എന്ന് കൃത്യമായി ശ്രദ്ധിക്കുക. കുട്ടികൾ മൊബൈൽ ഗെയിമുകൾക്ക് അടിമപ്പെടുന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് രാജ്യസഭാംഗവും മുതിർന്ന ബിജെപി നേതാവുമായ സുശീൽ കുമാർ മോദി സർക്കാർ ഓൺലൈൻ ഗെയിമിംഗ് വ്യവസായത്തെ നിയന്ത്രിക്കണമെന്നും അതിന് ഏകീകൃത നികുതി ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

Latest Videos
Follow Us:
Download App:
  • android
  • ios