നാടകരചന, നാടകാവതരണം: ഗ്രന്ഥങ്ങൾക്കുളള അവാർഡിന് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
2019 ലെ പ്രൊഫഷണൽ നാടകങ്ങൾക്കുളള സംസ്ഥാന സർക്കാർ അവാർഡിന്റെ ഭാഗമായി നാടകരചനയെയോ നാടകാവതരണത്തെയോ സംബന്ധിച്ച് മലയാളത്തിൽ പ്രസിദ്ധീകരിച്ച കൃതിക്കുളള അവാർഡിന് അപേക്ഷ സമർപ്പിക്കാനുളള തീയതി സെപ്റ്റംബർ 30 വരെ നീട്ടി.
തിരുവനന്തപുരം: 2019 ലെ പ്രൊഫഷണൽ നാടകങ്ങൾക്കുളള സംസ്ഥാന സർക്കാർ അവാർഡിന്റെ ഭാഗമായി നാടകരചനയെയോ നാടകാവതരണത്തെയോ സംബന്ധിച്ച് മലയാളത്തിൽ പ്രസിദ്ധീകരിച്ച കൃതിക്കുളള അവാർഡിന് അപേക്ഷ സമർപ്പിക്കാനുളള തീയതി സെപ്റ്റംബർ 30 വരെ നീട്ടിയതായി കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ. പ്രഭാകരൻ പഴശ്ശി അറിയിച്ചു. 2017, 2018, 2019, 2020 എന്നീ വർഷങ്ങളിൽ പ്രസിദ്ധീകരിച്ച കൃതികളാണ് അവാർഡിന് പരിഗണിക്കുക. സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം നാടകഗ്രന്ഥത്തിന്റെ മൂന്നു കോപ്പികളും ഗ്രന്ഥകാരന്റെ ബയോഡാറ്റയും സഹിതം സെപ്റ്റംബർ 30 ന് വൈകുന്നേരം 5 മണിക്കുളളിൽ അക്കാദമിയിലേക്ക് അയക്കണം.
വിലാസം: സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, തൃശൂർ - 680 020. ഫോൺ : 0487 - 2332134.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona