കാര്‍ഷികസര്‍വകലാശാലയില്‍ ഡിപ്ലോമ കോഴ്‌സുകള്‍; അപേക്ഷകള്‍ ആഗസ്റ്റ്‌ 26 വരെ ഓണ്‍ലൈനായി

കേരള കാര്‍ഷിക സര്‍വകലാശാല ഓര്‍ഗാനിക് അഗ്രികള്‍ച്ചര്‍, അഗ്രികള്‍ച്ചറല്‍ സയന്‍സസ് എന്നീ രണ്ട് ദ്വിവത്സര ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 

diploma courses in agriculture university

തിരുവനന്തപുരം: കേരള കാര്‍ഷിക സര്‍വകലാശാല ഓര്‍ഗാനിക് അഗ്രികള്‍ച്ചര്‍, അഗ്രികള്‍ച്ചറല്‍ സയന്‍സസ് എന്നീ രണ്ട് ദ്വിവത്സര ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 1000 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി അപേക്ഷാര്‍ത്ഥികള്‍ക്ക് 500 രൂപ. ഫിസിക്‌സ്,കെമിസ്ട്രി, ബയോളജി പ്രധാന വിഷയമായി പഠിച്ച് പ്ലസ്ടു  മിനിമം 50 ശതമാനം മാര്‍ക്കോടെ പാസാവണം. ആഗസ്റ്റ്‌ 26 വരെ ഓണ്‍ലൈനായി  അപേക്ഷകള്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് www.admissions.kau.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Latest Videos
Follow Us:
Download App:
  • android
  • ios