സേ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ‘ഉയരെ’ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

ഹയർസെക്കന്ററി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ്ങ് സെല്ലിന്റെ നേത്യത്വത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
 

Department of Education with 'Uyare' scheme for students appearing for SAY exams

തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാ ഫലത്തിൽ തുടർപഠനത്തിന് അർഹത നേടാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് സേ പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ‘ഉയരേ’ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പ്ലസ് ടൂ പരീക്ഷഫലം വന്നപ്പോൾ തുടർ പഠനത്തിന് യോഗ്യത നേടാത്ത 13 ശതമാനം വിദ്യാർത്ഥികൾക്കായാണ് പദ്ധതി. ആരോഗ്യ പരമായ പ്രശ്നങ്ങൾ, പാഠഭാഗങ്ങൾ വേണ്ടത്ര മനസ്സിലാകാതിരുന്നത് തുടങ്ങി വിവിധ കാരണങ്ങളാൽ ഒരു വിഷയം മുതൽ 5 വിഷയം വരെ പരാജയപ്പെട്ടുപോയ വിദ്യാർത്ഥികളെ സേ പരീക്ഷയ്ക്ക് സജ്ജമാക്കുക എന്നതാണ് ‘ഉയരെ’പദ്ധതിയുടെ ലക്ഷ്യം.

ആഗസ്റ്റ് 11ന്  ആരംഭിക്കുന്ന സേ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പണം മുതൽ വിവിധ വിഷയങ്ങൾക്ക് വിഷയാധിഷ്ഠിത ക്ലാസുകൾ ഈ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുകയാണ് പൊതു വിദ്യാഭ്യാസവകുപ്പ്. ഹയർസെക്കന്ററി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ്ങ് സെല്ലിന്റെ നേത്യത്വത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

സംസ്ഥാനത്തെ 2000 ത്തോളം അധ്യാപകർ ഇതിൽ പങ്കാളികളാകും. ഓരോ വിഷയത്തിനും 5 പേരടങ്ങിയ അധ്യാപകരാണ് ഒരു ജില്ലയിൽ ഈ പദ്ധതിക്ക് നേത്യത്വം നൽകുക. അവർ വിദ്യാർത്ഥികൾക്ക് വാട്ട്സാപ്പ് വഴി നിർദ്ദേശം നൽകുകയും സംശയനിവാരണം നടത്തുകയും ചെയ്യും.ആഗസ്റ്റ് 3 മുതൽ 9 വരെ വിവിധ വിഷയങ്ങളിലായി ZOOM വെർച്വൽ പ്ലാറ്റ്ഫോം വഴി സംസ്ഥാന തലത്തിൽ വിദ്യാർത്ഥികൾക്കായി ക്ലാസുകളൊരുക്കുന്നതാണ്. സേ പരീക്ഷയ്ക്ക് ശേഷം ഈ വിദ്യാർത്ഥികളുടെ തുടർപഠനവും തൊഴിൽ മേഖലയുമായിബന്ധപ്പെട്ടുമുളള കരിയർ കൗൺസലിങ്ങ് സൗകര്യവുമൊരുക്കിയിട്ടുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios