ഐ.ടി.ബി.പി.യില്‍ 65 കോണ്‍സ്റ്റബിള്‍: കായികതാരങ്ങള്‍ക്ക് അവസരം; വനിതകൾക്കും അപേക്ഷിക്കാം
റസലിങ്, കബഡി, കരാട്ടെ, ആർച്ചറി, വുഷു, ത്വൊയ്കാൺഡോ, ജൂഡോ, ജിംനാസ്റ്റിക്സ്, സ്പോർട്സ് ഷൂട്ടിങ്, സ്കൈ, ബോക്സിങ്, ഐസ് ഹോക്കി എന്നീ കായിക ഇനങ്ങളിൽ മികവ് തെളിയിച്ചിരിക്കണം.
ദില്ലി: ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിൽ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്ക് കായികതാരങ്ങളിൽനിന്ന് 65 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വനിതകൾക്കും പുരുഷന്മാർക്കും അവസരമുണ്ട്. 21700-69100 രൂപയാണ് ശമ്പളം. റസലിങ്, കബഡി, കരാട്ടെ, ആർച്ചറി, വുഷു, ത്വൊയ്കാൺഡോ, ജൂഡോ, ജിംനാസ്റ്റിക്സ്, സ്പോർട്സ് ഷൂട്ടിങ്, സ്കൈ, ബോക്സിങ്, ഐസ് ഹോക്കി എന്നീ കായിക ഇനങ്ങളിൽ മികവ് തെളിയിച്ചിരിക്കണം.
ഇവയിൽ ജിംനാസ്റ്റിക്സ് വിഭാഗത്തിൽ പുരുഷൻമാർക്ക് മാത്രവും ഐസ് ഹോക്കിയിൽ വനിതകൾക്ക് മാത്രവുമാണ് അവസരം. മറ്റുള്ളവയിൽ ഇരു വിഭാഗത്തിനും അപേക്ഷിക്കാം.100 രൂപയാണ് അപേക്ഷ ഫീസ്. വനിതകൾക്കും എസ്.സി, എസ്.ടി. വിഭാഗക്കാർക്കും ഫീസ് ഇല്ല. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. www.recruitment.itbpolice.nic.in. ആണ് വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ്. അപേക്ഷിക്കാനുള്ള സമയം സെപ്റ്റംബർ 2 വരെ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona