പരിസ്ഥിതി ദിനം: വിദ്യാർത്ഥികൾക്കായി ഓൺലൈൻ പെയിന്റിംഗ്, പോസ്റ്റർ രചനാ മത്സരം
ഓൺലൈൻ പെയിന്റിംഗ് ആൻഡ് പോസ്റ്റർ രചനാ മത്സരം ജൂൺ അഞ്ച്, ആറ് ദിവസങ്ങളിൽ സംഘടിപ്പിക്കുന്നു. കൂടാതെ കോളേജ് വിദ്യാർത്ഥികൾക്ക് ഏകദിന വെബിനാറും നടത്തും.
തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മ്യൂസിയം മൃഗശാല വകുപ്പിൽ ലോവർ പ്രൈമറി മുതൽ ഹൈസ്‌കൂൾ വരെയുള്ള വിദ്യാർത്ഥികൾക്കായി ഓൺലൈൻ പെയിന്റിംഗ് ആൻഡ് പോസ്റ്റർ രചനാ മത്സരം ജൂൺ അഞ്ച്, ആറ് ദിവസങ്ങളിൽ സംഘടിപ്പിക്കുന്നു. കൂടാതെ കോളേജ് വിദ്യാർത്ഥികൾക്ക് ഏകദിന വെബിനാറും നടത്തും.
പെയിന്റിംഗ് ആൻഡ് പോസ്റ്റർ രചനാ മത്സരത്തിന്റെ രജിസ്‌ട്രേഷൻ ജൂൺ മൂന്ന് വൈകുന്നേരം ആറ് മണി വരെ നടത്താം. ഓൺലൈൻ മത്സരം ആയതിനാൽ 100 പേർക്ക് മാത്രമായി രജിസ്‌ട്രേഷൻ പരിമിതപ്പെടുത്തിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് വാട്‌സാപ്പ് നമ്പരിലോ (+91-6235115071, 9496816672), ഇ-മെയിലിലോ (competition.dmz@gmail.com) ബന്ധപ്പെടണം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona