കമ്പനി സെക്രട്ടറി പരീക്ഷ: ആഗസ്റ്റ് 10 മുതൽ 20 വരെ; വിശദവിവരങ്ങൾ വെബ്സൈറ്റിൽ
എക്സിക്യൂട്ടീവ് പ്രോഗ്രാം പുതിയ സിലബസുകാർക്ക് ഓഗസ്റ്റ് 18 വരെയാണ് പരീക്ഷ. പ്രൊഫഷണൽ പ്രോഗ്രാമിലേക്കുള്ള പരീക്ഷ ഓഗസ്റ്റ് 10-ന് തുടങ്ങി 20-ന് തീരും.
ദില്ലി: കമ്പനി സെക്രട്ടറി ഫൗണ്ടേഷൻ, എക്സിക്യൂട്ടീവ്, പ്രൊഫഷണൽ പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ.സി.എസ്.ഐ). ആഗസ്റ്റ് 10 മുതൽ 20 വരെയാണ് പരീക്ഷ. icsi.edu എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് പരീക്ഷാതീയതി പരിശോധിക്കാം.
എക്സിക്യൂട്ടീവ് പ്രോഗ്രാമിലേക്കുള്ള (ഓൾഡ് സിലബസ്) പരീക്ഷ ഓഗസ്റ്റ് 10-ന് ആരംഭിച്ച് 17-ന് അവസാനിക്കും. എക്സിക്യൂട്ടീവ് പ്രോഗ്രാം പുതിയ സിലബസുകാർക്ക് ഓഗസ്റ്റ് 18 വരെയാണ് പരീക്ഷ. പ്രൊഫഷണൽ പ്രോഗ്രാമിലേക്കുള്ള പരീക്ഷ ഓഗസ്റ്റ് 10-ന് തുടങ്ങി 20-ന് തീരും. ഫൗണ്ടേഷൻ കോഴ്സുകാർക്ക് ഓഗസ്റ്റ് 13,14 തീയതികളിലാകും പരീക്ഷ. നേരത്തെ ജൂൺ ഒന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണിത്. കോവിഡ്-19 രോഗബാധയെത്തുടർന്നാണ് മാറ്റിവെച്ചത്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona