Civil Service Exam : പട്ടികവർ​ഗ, വിഭാ​ഗത്തിൽ പെട്ട യുവാക്കൾക്ക് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം

സെമസ്റ്റര്‍ സമ്പ്രദായത്തില്‍ ബിരുദ പഠനം നടത്തിയവരാണെങ്കില്‍ അവസാന സെമസ്റ്ററിന് തൊട്ടു മുന്‍പ് വരെ ഫലം പ്രഖ്യാപിച്ചിട്ടുളള സെമസ്റ്റര്‍ പരീക്ഷകളിലെല്ലാം നിശ്ചിത ശതമാനം മാര്‍ക്കോടെ വിജയിക്കണം. 

Civil Service Exam Training for  ST aspirants

തിരുവനന്തപുരം: പട്ടിക വര്‍ഗ വികസന വകുപ്പ് പട്ടികവര്‍ഗ വിഭാഗത്തില്‍ ( Scheduled Caste) ഉള്‍പ്പെട്ട യുവതീ യുവാക്കള്‍ക്കായി സിവില്‍ സര്‍വീസ് പരിശീലനത്തിന് (civil service training) അവസരം നല്‍കും. അപേക്ഷകര്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും 30 വയസില്‍ താഴെ പ്രായമുളളവരും  ബിരുദ പഠനത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടുകൂടി കോഴ്‌സ് പൂര്‍ത്തീകരിച്ച് ഫലം കാത്തിരിക്കുന്നവരും ആയിരിക്കണം. സെമസ്റ്റര്‍ സമ്പ്രദായത്തില്‍ ബിരുദ പഠനം നടത്തിയവരാണെങ്കില്‍ അവസാന സെമസ്റ്ററിന് തൊട്ടു മുന്‍പ് വരെ ഫലം പ്രഖ്യാപിച്ചിട്ടുളള സെമസ്റ്റര്‍ പരീക്ഷകളിലെല്ലാം നിശ്ചിത ശതമാനം മാര്‍ക്കോടെ വിജയിക്കണം. വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കരുത്.

വിരമിച്ച ഉദ്യോ​ഗസ്ഥർക്ക് തൊഴിലവസരമൊരുക്കി എസ്ബിഐ; 600 ലധികം ചാനൽ മാനേജർമാർ

നിശ്ചിത യോഗ്യതയുളള പരമാവധി 40 പേര്‍ക്ക് പൂര്‍ണമായും മികവിന്റെ അടിസ്ഥാനത്തില്‍  ആദ്യഘട്ടം പ്രവേശനം നല്‍കി ഒരു മാസം ഓറിയന്റേഷന്‍ ക്ലാസുകള്‍ സൗജന്യമായി നല്‍കും. സ്‌ക്രീനിംഗ് ടെസ്റ്റും ഇന്റര്‍വ്യൂവിനും ശേഷം തെരഞ്ഞെടുക്കപ്പെട്ട 20 പേര്‍ക്ക് ഒരു വര്‍ഷത്തെ സിവില്‍ സര്‍വീസ് കോച്ചിംഗിന് സൗജന്യമായി പരിശീലനം നല്‍കും. താത്പര്യമുളളവരും യോഗ്യരുമായ പട്ടിക വര്‍ഗക്കാര്‍ നിശ്ചിത പ്രൊഫോര്‍മയിലുളള അപേക്ഷ,ജാതി,വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ , യോഗ്യതാ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പും സഹിതം  ജൂണ്‍ ഒന്നിന് വൈകുന്നേരം അഞ്ചിന്  മുമ്പ്  ഡയറക്ടര്‍, പട്ടിക വര്‍ഗ വികസന വകുപ്പ്, നാലാം നില, വികാസ് ഭവന്‍,തിരുവനന്തപുരം -33 എന്ന വിലാസത്തില്‍ അയക്കണം.

Latest Videos
Follow Us:
Download App:
  • android
  • ios