കേന്ദ്രസർവകലാശാല പ്രവേശനപരീക്ഷ സെപ്റ്റംബര്‍ 15 മുതൽ: 5 വരെ അപേക്ഷിക്കാം
ഫീസ് അടയ്ക്കാനും ഇതുവരെ അപേക്ഷ സമർപ്പിച്ചവർക്ക് സെപ്റ്റംബർ 6വരെ തിരുത്തൽ വരുത്താം. കേരളത്തിന് പുറമേ പോർട്ട് ബ്ലെയർ, ആൻഡമാൻ നിക്കോബർ എന്നിവടങ്ങളിലും പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കേന്ദ്രസര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള സമയം നീട്ടി നൽകി. അപേക്ഷകൾ ഈ മാസം അഞ്ചു വരെ സമർപ്പിക്കാം. ഫീസ് അടയ്ക്കാനും ഇതുവരെ അപേക്ഷ സമർപ്പിച്ചവർക്ക് സെപ്റ്റംബർ 6വരെ തിരുത്തൽ വരുത്താം. കേരളത്തിന് പുറമേ പോർട്ട് ബ്ലെയർ, ആൻഡമാൻ നിക്കോബർ എന്നിവടങ്ങളിലും പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. നേരത്തേ അപേക്ഷിച്ചവർക്ക് തിരുത്തൽവരുത്തുന്ന സമയത്ത് പരീക്ഷാകേന്ദ്രം മാറ്റാം. 15, 16, 23, 24 തീയതികളിൽ കംപ്യൂട്ടർ അടിസ്ഥാനമാക്കിയാണ് സെൻട്രൽ യൂണിവേഴ്സിറ്റീസ് കോമൺ എൻട്രൻസ് ടെസ്റ്റ് (സി.യു.സി.ഇ.ടി.) കൂടുതൽ വിവരങ്ങൾക്ക് http://cucet.nta.nic.in വെബ്സൈറ്റ് സന്ദർശിക്കുക.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.