സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം ജൂലൈ 31നകം: മൂല്യനിർണയത്തിനുള്ള മാനദണ്ഡമിറങ്ങി

വിദ്യാർത്ഥികളുടെ 10,11,12 ക്ലാസുകളിലെ പ്രകടനം വിലയിരുത്തിയാക്കും മൂല്യനിർണ്ണയം നടത്തുക. 

CBSE tenth class result in july

ദില്ലി: രാജ്യത്ത് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് ഈ വർഷം സിബിഎസ്ഇ പ്ലസ്ടു പരീക്ഷ നടക്കാത്ത സാഹചര്യത്തിൽ കുട്ടികളുടെ മൂല്യനിർണയത്തിന് കൈക്കൊള്ളേണ്ട മാനദണ്ഡമിറങ്ങി. വിദ്യാർത്ഥികളുടെ 10,11,12 ക്ലാസുകളിലെ പ്രകടനം വിലയിരുത്തിയാക്കും മൂല്യനിർണ്ണയം നടത്തുക. 30:30:40 എന്നീ അനുപാതത്തിലാണ് 10,11,12 ക്ലാസുകളിലെ മാർക്കിൽ വെയിറ്റേജ് കണക്കാക്കുക. 10,11 ക്ലാസുകളിൽ ഏറ്റവും ഉയർന്ന മാർക്ക് ലഭിച്ച മൂന്ന് വിഷയങ്ങളാണ് മൂല്യനിർണ്ണയത്തിനായി പരിഗണിക്കുക. പന്ത്രണ്ടാം ക്ലാസ്സിലെ വെയിറ്റേജിനായി യൂണിറ്റ്, ടേം, പ്രാക്ടിക്കൽ എന്നീ പരീക്ഷകളുടെ മാർക്കാണ് പരിഗണിക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios