സംസ്ഥാനത്തെ മെഡിക്കൽ കോളേജ് വരെയുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ട്രെയിനികള്‍ക്ക് അവസരം; 16ന് മുമ്പ് അപേക്ഷിക്കണം

നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജില്ല പ്രോജക്ട് ഓഫീസിലോ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിലോ ആഗസ്റ്റ് 16ന് മുൻപായി സമർപ്പിക്കണം

Career opportunities for freshers in health centres up to medical colleges apply before august 16th afe

തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി വിവിധ ആരോഗ്യകേന്ദ്രങ്ങളിലേക്ക് പട്ടികവർഗ വിഭാഗത്തിലെ യുവതി യുവാക്കളെ താത്കാലിക അടിസ്ഥാനത്തിൽ ട്രെയിനികളായി നിയമിക്കുന്നു. നഴ്‌സിംഗ്, ഫാർമസി, മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾ വിജയിച്ച 21നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പട്ടികവർഗ മേഖലയിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആരോഗ്യകേന്ദ്രങ്ങളിലാണ് നിയമനം. 

നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജില്ല പ്രോജക്ട് ഓഫീസിലോ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിലോ ആഗസ്റ്റ് 16ന് മുൻപായി സമർപ്പിക്കണമെന്ന് ജില്ലാ പട്ടികവർഗ വികസന പ്രോജക്ട് ഓഫീസർ അറിയിച്ചു. ഒരാൾ ഒന്നിലധികം ജില്ലകളിൽ അപേക്ഷ സമർപ്പിക്കുവാൻ പാടില്ല. അപേക്ഷ ഫോറത്തിന്റെ മാതൃകയും മറ്റു വിവരങ്ങളും  www.stdkerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

കിക്മയിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
തിരുവനന്തപുരം: നെയ്യാർ ഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ - ബി സ്‌കൂൾ) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുളള താത്കാലിക ഒഴിവിലേക്ക് എ.ഐ.സി.റ്റി.ഇ നിബന്ധനകൾ പ്രകാരം കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം വെള്ളിയാഴ്ച (ആഗസ്റ്റ് 11) രാവിലെ 10ന് കിക്മ ക്യാമ്പസിൽ നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിൽ പങ്കെടുക്കാമെന്ന് ഡയറക്ടർ അറിയിച്ചു.

Read also: കൺസഷൻ; വിദ്യാർത്ഥികളോട് ബസ് ജീവനക്കാർ വിവേചനം കാണിക്കരുതെന്ന് ഹൈക്കോടതി

Latest Videos
Follow Us:
Download App:
  • android
  • ios