നിഷിലെ ഡിഗ്രി കോഴ്സുകളിലേക്ക് ഒക്ടോബര്‍ 7 വരെ അപേക്ഷിക്കാം
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി ഒക്ടോബര്‍ 7.
തിരുവനന്തപുരം: ബധിരര്‍ക്കും ശ്രവണപരിമിതിയുള്ളവര്‍ക്കുമായി നിഷ്-ല്‍ നടത്തുന്ന കേരള യൂണിവേഴ്സിറ്റി അംഗീകൃത ബിഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് (എച്ച്ഐ), ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്സ് (എച്ച്ഐ), ബാച്ചിലര്‍ ഓഫ് കൊമേഴ്സ് (എച്ച്ഐ) ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി ഒക്ടോബര്‍ 7 ലേക്ക് നീട്ടി.
ഇന്ത്യയിലെ അംഗീകൃത യൂണിവേഴ്സിറ്റി/ ബോര്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്ലസ് ടു അല്ലെങ്കില്‍ ഇന്ത്യയിലെ യൂണിവേഴ്സിറ്റികള്‍ ഡിഗ്രി കോഴ്സിന് പരിഗണിക്കുന്ന തത്തുല്യമായ അടിസ്ഥാന യോഗ്യത ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും www.nish.ac,in, admissions.nish.ac.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഹെല്‍പ് ഡെസ്ക് നമ്പര്‍: 0471-2944635. ഓഗസ്റ്റ് 25 വരെയായിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. ഒക്ടോബർ 7 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടിയിരിക്കുന്നത്.
കേള്‍വിയിലും സംസാരത്തിലും വിഷമതകള്‍ നേരിടുന്നവരെ തിരിച്ചറിഞ്ഞ് അവരുടെ പുനരധിവാസം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സമഗ്രവും വിവിധോദ്ദേശ്യപരവുമായ സ്ഥാപനമാണ് നിഷ്. 1997-ല്‍ സ്ഥാപിതമായതു മുതല്‍ ഇന്നും ശ്രവണ സംസാര വിഷയങ്ങളില്‍ പ്രശ്നങ്ങള്‍ നേരിടുന്നവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് നിഷ് ഗണ്യമായ സംഭാവനകള്‍ നല്കിവരുന്നു.