സ്വകാര്യ വനവത്കരണ പദ്ധതിക്ക് അപേക്ഷിക്കാം

ഒന്നു മുതല്‍ രണ്ടു വര്‍ഷം വരെ പ്രായമുള്ളതും കുറഞ്ഞത് 50 തൈകള്‍ വരെ സ്വന്തം സ്ഥലത്ത് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 

can apply for a private afforestation scheme


തിരുവന്തപുരം: 2021-22 വര്‍ഷത്തില്‍ സ്വകാര്യഭൂമിയില്‍ മരങ്ങള്‍ നട്ടു വളര്‍ത്തുന്നതിന് ധനസഹായം നല്‍കുന്ന വനവത്കരണ പദ്ധതിക്ക് അപേക്ഷിക്കാം. തേക്ക്, ചന്ദനം, ആഞ്ഞിലി, മഹാഗണി, പ്ലാവ്, റോസ് വുഡ്(ഈട്ടി), കമ്പകം, കുമ്പിള്‍, കുന്നിവാക, തേന്‍മാവ് തുടങ്ങി പത്തിനം വൃക്ഷത്തൈകളാണ് പരിഗണിക്കുന്നത്. ഒന്നു മുതല്‍ രണ്ടു വര്‍ഷം വരെ പ്രായമുള്ളതും കുറഞ്ഞത് 50 തൈകള്‍ വരെ സ്വന്തം സ്ഥലത്ത് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 23 വൈകിട്ട് അഞ്ചുവരെ. വിശദവിവരങ്ങള്‍ കൊല്ലം സാമൂഹിക വനവല്‍ക്കരണ വിഭാഗം കാര്യാലയത്തിലോ 04742748976 നമ്പരിലോ ലഭിക്കും.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോടല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios